സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ വളരാം അനുസരണയോടെ..
ഒരു സാധരണ കുടുംബത്തിൽ വളർന്ന കുട്ടിയായിരുന്നു അനു.കൊറോണ ഭീതിയിൽ സ്കൂൾ അടച്ചതോടെ വീട്ടിൽ ഇരിക്കുകയാണ്.അവളുടെ ഏറ്റവും നല്ല സുഹൃത്തും അയൽവാസിയും ആയിരുന്നു ജാൻസി. അവൾ കുറച് അനുസരണ ഇല്ലാത്ത കുട്ടിയായിരുന്നു .നാട് നിറയെ കൊറോണ വൈറസ് ബാധയേറ്റതോടെ പുറത്തിറങ്ങാൻ പറ്റാതായി.പക്ഷെ ജാൻസി ഒരു ദിവസം അമ്മയോട് വഴക്കിട്ട് പുറത്തുപോയി.അതും മാസ്ക് ധരിക്കാതെ,പിന്നിൽ നിന്ന് പറഞ്ഞ അമ്മയുടെ വാക്കുകൾ അവൾ നിരസിച്ചു .അങ്ങനെ അവിടെ മൊത്തം കറങ്ങി അവൾ വീട്ടിൽ എത്തി .തിരിച്ചു വന്നതുമുതൽ അവൾക് നല്ല ക്ഷീണം അനുഭവപെട്ടു.രാത്രി കഠിനമായ പനിയും തൊണ്ടവേദനയും, ഹോസ്പിറ്റലിൽ എത്തി. കുറേ ടെസ്റ്റുകൾ കഴിഞ് ജാൻസിക്ക് കൊറോണയാണെന്ന് ഡോക്ടർ പറഞ്ഞു . അനു ഇതറിഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല .ജാൻസിയുടെ മാതാപിതാക്കൾ കരഞ്ഞു കൊണ്ടിരുന്നു. ജാൻസി ഇതിൽ നിന്നും ഒരു പാഠം ഉൾകൊണ്ടു മാതാപിതാക്കളെ, അധ്യാപകരെ, മുതിർന്നവരെ, രാഷ്ട്ര നിയമങ്ങളെ അങ്ങനെ എൻ്റെ ഭാവിയും നന്മയും ആഗ്രഹിക്കുന്നവരെയൊക്കെ ഞാൻ അനുസരിക്കും.
ഉത്തമ വിദ്യാർത്ഥികളായും ഉത്തമ പൗരന്മാരായും നമ്മൾ വളരണമെങ്കിൽ അനുസരണയെന്ന മഹത്തായ മൂല്യം ജീവിതത്തിൽ ശീലമാക്കണം.
കൂട്ടുകാരേ ,
നാം എല്ലാവരും ഇപ്പോൾ ഒന്നാണ്. ജാതിയില്ല,മതമില്ല ,എല്ലാവരും ഒറ്റ കെട്ടായി ഈ വിപത്തിനെ നേരിടണം
🔹ഹാൻഡ്‌വാഷ് /സോപ്പ് ഉപയോഗിച്ചു കൈ കഴുകുക .
🔹അത്യാവിശ്യ ഘട്ടങ്ങളിൽ മാത്രം പോലീസിന്റെയും അനുവാദത്തോടെ മാസ്ക് ധരിച്ചു കൊണ്ട് പുറത്തുപോവുക.
🔹രോഗം വന്നാൽ സ്വയം ചികിൽസിക്കാതെ ആശുപതിയിൽ പോവുക .
ഇതെല്ലാം നാം ശ്രദ്ധിക്കണം
ചില സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവരെ പോലീസ് തല്ലാറുണ്ട്. അത് നമ്മെ ശിക്ഷിക്കാനല്ല ഈ നാടിനെ രക്ഷിക്കാനാണ്.ഈ മഹാമാരി എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു <
ഹന ഫാത്തിമ
|
V C സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |