21:47, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരുവിൻ വിലാപം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനോഹരിയാം മരുവിന്ന് തേങ്ങുന്നു.
ഒരിറ്റു ദാഹ നീരിനായ്
വിണ്ടുകീറുന്നവളുടെ മടിത്തട്ടുകൾ
മങ്ങലേൽക്കുന്നവളുടെ ചന്തമേറും മേനിയിൽ
പുനപ്പായ അവളുടാവരണമിന്നൊരരിപ്പയാകുന്നു
കരഞ്ഞവളുടെ കണ്ണീർ വറ്റി
എന്താണിങ്ങനെ എന്തിനീ ഗതി
ദിനം തോറും ഉരുകുന്നവളുടെ
നിമ്‌നോന്നത ഹിമപാളികൾ
എന്തിനിവൾക്കിന്നീ ദുർവിധി
മനുഷ്യത്വമില്ലാ മനുഷ്യന്റെ ചെയ്തികളാൽ
ഇന്നവൾ വിലപിക്കുന്ന മൂകയായ്
കുന്നും മലയും ഇടിച്ചവളുടെ മടിത്തട്ടുകൾ
നിരത്തിപ്പണിയുന്നു കൂറ്റൻ മണിമാളികകൾ.
പുക തുപ്പും വാഹനങ്ങൾ ഇന്ന-
ങ്ങോളമിങ്ങോളം കണക്കില്ലാതെ
ചൂഷണം ചെയ്യുന്നവളുടെ ജലസ്രോതസുകൾ
വിഷമയമാം ശീതള പാനീയ നിർമിതിക്കായ്
മാനുഷ ചെയ്തികളാലവൾ വെന്തു നീറുന്നു.
എന്നിട്ടും നാം ശപിക്കുന്നവളെ
സഹിക്കാനാവില്ലീ ചൂട്, മഴയില്ല മഞ്ഞില്ല
എന്താണീ പ്രകൃതി ഇങ്ങനെ
എല്ലാം സഹിക്കുന്നവൾ മൂകയായ്
നമുക്ക് മാത്രമായ് നമ്മുടെ നന്മയ്ക്കായ്.