ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/കരുതലുള്ള കേരളം

17:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലുള്ള കേരളം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലുള്ള കേരളം


പ്രപഞ്ചത്തെ വിഴുങ്ങുവാനായി
ഞാനിതാ വരുന്നു
ധനികനും ദരിദ്രനും
പണ്ഡിതനും പാമരനും
കുബേരനും കുചേലനും
എൻ വിശപ്പിൻനിരകൾ
ചൈനയും അമേരിക്കയും
ഇറ്റലിയും ഫ്രാൻസും
സ്പെയിനും താണ്ടി ഞാൻ
ഇന്ത്യയിലുമെത്തി
എന്നിട്ടുമെന്റെ വിശപ്പടങ്ങിയില്ല
ഞാനിതാ കേരളക്കരയിലുമെത്തി

എന്നെ തോൽപ്പിക്കാനായി
കേരളക്കരയാകെ ഒരുങ്ങി
ഹാൻഡ് വാഷും മാസ്ക്കും
സാനിറ്റയ്‌സറും സോപ്പുമായി
ഒരുങ്ങിനിൽക്കുന്നു കേരളം
ഇതുകൊണ്ടൊന്നും ഞാൻ പതറുകില്ല
ഞാനാണ് മഹാമാരി കൊറോണ

മഴവന്ന നാളിലും നമ്മളൊന്നായി നിന്നിരുന്നു
ഇനിയും നേരിടാം ഉണർവോടെ
മാറിടാം കരുതലായി സ്നേഹമായി നാമിതാ
മാറിടാം ആകലെയായി
പതറിവീഴുകില്ല കരുതലുള്ള കേരളം
അകമേ ഒന്നായിടാം നാമിതാ


 

ദേവശ്രീ സുരേഷ്
5-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത