കൊറോണ എന്നൊരു പേരുകേട്ടാൽ
വിറച്ചീടുന്നു ഉലകം എങ്ങും
ജാതിയുമില്ല മതങ്ങളും ഇല്ല
മനുഷ്യൻ ഇന്ന് ഒന്നായി മാറി
കൊറോണ വൈറസ് കാർന്നുതിന്നുന്നീ ലോകമെങ്ങും
നിരനിരയായി വരിവരിയായി
കൺമുന്നിൽ മരണം
ജനങ്ങൾ എന്നും ഭീതിയോടെ
മിണ്ടാൻ പോലും ഭയക്കുന്ന കാലം
പുറത്തിറങ്ങാൻ കഴിയാത്ത വിധം
വീടിനുള്ളിൽ ഒറ്റപ്പെട്ടു
ദാരിദ്ര്യവും കൊടും പട്ടിണിയും
ചുറ്റും വലം വയ്ക്കുന്നു
അറിയുക മർത്യാ നീ
കരങ്ങളാൽ ചെയ്തു കൂട്ടും
പാപ ഫലങ്ങൾ തൻ നഷ്ടം
നിന്റെ തൻ ജീവിതമാണെന്ന്
എന്നും മനസ്സിൽ ഓർക്കുക
ഒറ്റക്കെട്ടായി നാം മുന്നോട്ട്
തുരത്തിടുക ഈ മഹാമാരിയെ
മരണം വിതയ്ക്കുന്ന വിനാശകരമാം ആ വൈറസിനെ.
മിഥുൻ എം
3 B [[|ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ]] തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത