12:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിനായി... | color=3 }} <center><poem><f...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതൾപോൽ കൊഴിയുന്ന
ദിനരാത്രങ്ങളിൽ
ഓർമ്മകൾ ആഴ്ന്നിറങ്ങുന്നു...
സ്കൂളിൽ പോകാനായി
രാവിലെ ഉണർന്നതും
കൂട്ടുകാരായി ഓടിക്കളിച്ചതും
ഇന്ന് ഞാൻ ഓർത്തിടുന്നു
അമ്മ ഉണ്ടാക്കിയ ചോറ്
രുചിയോടെ ഉണ്ണിടുമ്പോൾ
ഫാസ്റ്റ് ഫുഡിന് ക്യു നിന്നത്
ഓർമ്മകൾ മാത്രമായിടുന്നു...
നന്മകൾ തിന്മകൾ
ചികയാതെ ചെയ്തപ്പോൾ
കാലം തിരിച്ച്
ചോദിച്ചീടുന്നു...
കൂട്ടിലടച്ച കിളികുഞ്ഞിനെ പോൽ
എല്ലാരും വീട്ടിലടച്ചീടുന്നു...
കൊറോണയിൽ
കുരുതിക്കളമായി മാറിടുന്ന ലോകത്തെ
രക്ഷിച്ചീടണമേ ദൈവമേ ...
ഈ കാലത്തെ മാറ്റിടണമേ...
അതിജീവിക്കാൻ
കെൽപ്പ് തന്നീടണമേ...
കൊറോണ എന്ന മഹാമാരിയെ തച്ചുടച്ചീടണമേ.