ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ സമ്പത്ത്

21:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നമ്മുടെ സമ്പത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി നമ്മുടെ സമ്പത്ത്

പരിസ്ഥിതി നാം സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്മിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു. പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. നാം പുറത്ത് വിടുന്ന കാർബൺ ഡൈ ഓക്‌സൈഡ് അത് പോലെ തന്നെ ക്ലോറോ ഫ്ലൂറോ കാര്ബണുകൾ ഇത് പോലുള്ള വാതകകൾ ഇവ അന്തരീക്ഷത്തിൽ ലയിച്ചു ഓസോൺ പാളിയുടെ തകർച്ചക്ക് കാരണമാകുന്നു. ഇത് മൂലം ആഗോളതാപനം ഉണ്ടാകുന്നു. ഇവയെ തടയാൻ മരങ്ങളും സസ്യങ്ങളും അനിവാര്യമാണ്. അത് കൊണ്ട് തന്നെ നാം മരങ്ങൾ സംരക്ഷിക്കുകയും വെച്ച് പിടിപ്പിക്കുകയും ചെയണം.

ഹെന്ന റിസ് ലി
3 A ജി എച്ച്എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം