18:48, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=*മായുകയായി എൻ പ്രകൃതി* | color=3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പുകളാൽ നിറഞ്ഞ ഭൂമിയിൽ
പച്ചവിരിപ്പിൻ പാടങ്ങളെവിടെ?
നെൽ വയലുകളെവിടെ?
വിശാലമാം നീലാകാശത്തിൽ
പാറിപറക്കും പറവകളെവിടെ?
പഞ്ചവർണകിളികൾക്കും
കുരുവികുഞ്ഞുങ്ങൾക്കും കൂടുകൂട്ടാൻ
വൃക്ഷങ്ങളും വൃക്ഷലതാദികളും
മൺമറയുകയായി.....
പുഞ്ചിരിക്കുന്ന പ്രകൃതി ഇന്ന്
കണ്ണീരായ് മാറുകയായി.....
പ്രകാശം പരത്തുന്ന ഭൂമിയിൽ
ഇരുളിന്റെ സന്ധ്യ നിറയുകയായ്.....
വിശാലമാം ഭൂമിയിൽ നാം
വിരഹമാം ജീവിക്കുകയായ്.....