എല്ലാം വിൽക്കുന്ന ചങ്ങാതി ലാഭം കൊയ്യുന്ന ചങ്ങാതി ഈ കാണും സൂര്യ വെളിച്ചത്തിൽ എന്തു വില വാങ്ങും നീ ഇങ്ങ് ഒഴുകും ഇളം കാറ്റിന് എന്തു വില നേടും ഉതിരു മഴയെ വിൽക്കുമോ നിറനിലവാനിനെ വിലക്കുമോ നിന്നൊപ്പം മായണമോ നൻമകൾ നീയില്ലേ ഈ ലോകം വേണ്ടയെന്നോ എല്ലാം വിൽക്കുന്ന ചങ്ങാതി ലാഭം കൊയ്യുന്ന ചങ്ങാതി ഈ കാണും സൂര്യ വെളിച്ചത്തിൽ എന്തു വില വാങ്ങും നീ ഇങ്ങ് ഒഴുകും ഇളംകാറ്റിന് എന്തു വില നേടും വനം മുറിച്ച് വിറ്റു നീ പുഴ തുറന്നു വിറ്റു നീ പച്ചച്ചതെല്ലാം വിറ്റു വില വാങ്ങി കുന്നിടിച്ച് നിലം നികത്തി ലാഭം കൊയ്തു നീ ഇനിയും വിൽക്കാൻ എന്തുണ്ട് മരണം ചിരിക്കും താഴ്വരയിൽ രോഗം പട്ടിണി ദുർ മരണം നീ വിതയ്ക്കും ദുരിതങ്ങൾ അത്യാർത്തിയ്ക്ക് അതിരുണ്ടോ ചങ്ങാതി നിൻ അഹന്തയ്ക്ക് അതിരുണ്ടോ ചങ്ങാതി