പുസ്തകം പുസ്തകത്താളുകൾ നീക്കി നീക്കി തേങ്ങിക്കരയുന്നു കൊച്ചുബാലൻ പാഠങ്ങൾ എത്ര മറി ക്കുവാനുണ്ടിനീ പരീക്ഷതൻ നാളുകൾ ഓടിയെത്തുന്നു ഇരുട്ടിൻ മറവിൽ പുസ്തകത്താളുമായി തേങ്ങിക്കരയുന്നു കൊച്ചു ബാലൻ വിശപ്പിൻ വിളിയാൽ തേങ്ങുന്നു ബാലൻ ഒരിറ്റു വറ്റിനായി തേങ്ങുന്നു വീണ്ടും അമ്മയാരന്റെ വീട്ടിൽ പണിയുന്നു ഈ കൊച്ചു വയറിൻ വിശപ്പകറ്റീടുവാൻ നേരമൊത്തിരിയായിക്കഴിഞ്ഞിട്ടും അമ്മ വീട്ടിൽ തിരിച്ചെത്തിയില്ല
അമൽ സുരേഷ് ക്ലാസ്സ് -6