തിങ്ങി നിറഞ്ഞൊരീ തെരുവുകൾ നിശബ്ദമായ്,വിജനമായി വേനലിലും മഹാമാരിയിലും വെന്തുരുകുന്നു മണ്ണും മാനവും മാനുഷരും. ആർത്തി തീരാത്ത മാനവ- നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ വില്ലൻ അതിഥിയായ് അവൻ വന്നു കൊറോണയെന്നൊരു മഹാവ്യാധി. ജാതി,മത,വർഗ,ലിംഗ, രാഷ്ട്രീയ ഭേദമില്ലാതെ നാടും നഗരവും കോട്ട കൊത്തളങ്ങളും നോക്കാതവൻ താണ്ഡവ നൃത്തമാടി. വ്യക്തിശുചിത്വവും സാമൂഹികാകലവും കൈമുതലാക്കി,മാനവരൊന്നായി ഈ കോവിഡിനെയും അതിജീവിക്കുമെന്നോതി നാം മുന്നോട്ടു പായുന്നു ,നന്മയുള്ള മാനവരാശിയ്ക്കായ്.