പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ പകർച്ചവ്യാധികൾ

18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = പകർച്ചവ്യാധികൾ | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ചവ്യാധികൾ
മനുഷ്യർക്ക്‌ പെട്ടെന്ന് പിടിപെടാൻ സാധ്യത ഉള്ള ഒന്നാണ് പകർച്ച വ്യാധികൾ. വായുവിലൂടെയും ജലത്തിലൂടെയും സ്പർശനത്തിലൂടെയും ആണ് പകർച്ചവ്യാധികൾ കൂടുതലായും പകരുന്നത്. പകർച്ചവ്യാധികളിൽ പൂർണ്ണമായും മാറാത്തവയും ഉണ്ട്. ചികിൽസിച്ചാൽ മാറാത്ത ഒന്നാണ് മന്ത്. കൈയിലോ കാലിലോ നീരുപോലെ തള്ളി നിൽക്കുന്നതായിട്ടാണ് ഇവ കാണുന്നത്. ക്യുലെക്സ്  വർഗ്ഗത്തിൽ ഉൾപ്പെട്ട പെൺ കൊതുകാണ് ഇതു പടർത്തുന്നത്. വേറെ ഒന്നാണ് വസൂരി /ചിക്കൻപോക്സ്. ചൂട് കാലാവസ്ഥയിലാണ് കൂടുതലായും വസൂരി കണ്ടു വരുന്നത്. ശരീരത്തിൽ അവിടവിടായി തടിപ്പുകളും, കടുത്ത പനിയും ആണ് ഇതിന്റെ ലക്ഷണം. സ്പർശനത്തിലൂടെ പകരുന്ന ഒന്നാണ് കുഷ്ഠം. ശരീരത്തിൽ വ്രണങ്ങൾ പോലെ ഇതു കാണുന്നു. കൃത്യമായ വാക്സിനിലൂടെ നമുക്ക് ഇതിനെ തടയാൻ കഴിഞ്ഞിട്ടുണ്ട്. മലേറിയ, എലിപ്പനി, ക്ഷയം, തുടങ്ങിയവ ഇതിൽ ചിലതാണ്.   ഇപ്പോൾ മനുഷ്യരിൽ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ /കോവിഡ് 19 എന്ന വൈറസ്. മനുഷ്യന്റെ ജീവന് വരെ ആപത്താണ് ഈ വൈറസ്. ഈ വൈറസ് വായുവിലൂടെയും സ്പർശനത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു. ജലദോഷം, പനി, തൊണ്ടവേദന, വരണ്ടചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രധാന ലക്ഷണം. പലരിലും പല ലക്ഷണങ്ങൾ ആണ് പ്രകടമാവുക. വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും രോഗികളെ മാറ്റി പാർപ്പിച്ചും ഒരു പരിധി വരെ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം.   കൃത്യമായ ചികിത്സയിലൂടെയും ജലാശയങ്ങൾ മലിനം ആകാതെയും, പ്രകൃതിയെ സംരക്ഷിച്ചും പകർച്ചവ്യാധികളെ നമുക്ക് പ്രതിരോധിക്കാം........
                 
മനോജ് ആർ എം
6 C പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം