നാടും നഗരവും നാൽവരിപ്പാതയും തെരുവുകളും
നാറുന്നു നാട്ടാരിൻ ഹീനകൃത്യങ്ങളാൽ
നമ്മൾ ശ്വസിച്ചിടും ശ്വാസമതുപോലും
പാഷാണമായി ഭവിച്ചീടുന്നൂ ഭൂമിയിൽ.
നാടും വളരുന്നു നാമും വളരുന്നു
നമ്മളിൽ മാലിന്യമൊപ്പം വളരുന്നു.
മാലിന്യം വലിച്ചെറിഞ്ഞീടുകല്ലെങ്കിൽ
നമ്മോട് നാം തന്നെ യുദ്ധം കുറിക്കുന്നു.
ശുചിത്വഭാരതം എന്ന് പറയാൻ തുടങ്ങിയ അന്നുമുതൽ മുതൽ
അതു കൂടുതൽ അശുദ്ധമായി തീരുന്നു
എന്ത് ചെയ്യരുത് എന്ന് പറയുന്നുവോ
അത് ചെയ്യണം എന്ന മനുഷ്യന്റെ ചിന്തയാണതിനുകാരണം.
ശുചിത്വത്തിനുവേണ്ടി നമുക്കൊന്നിച്ചീടണം
ആരോഗ്യമുള്ള തലമുറ തീർക്കുവാൻ
ആരോഗ്യപരിപാലന ശിക്ഷണം നൽകി നാം
മാലിന്യമുക്തമാം നാടിന്റെ സൃഷ്ടിക്കായ്
ഒത്തൊരുമിച്ചിറങ്ങിത്തിരിച്ചീടാം...
ഫാത്തിമ ഹാനിയ കെ
9 A [[|ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്, മലപ്പുറം, വേങ്ങര]] വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത