കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി 2

20:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seethathode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിസംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണം

പ്രകൃതി നമ്മുടെ വരദാനമാണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.എന്നാൽ ഇന്ന് മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.വനങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും പാറമടകൾ ഖനനം ചെയ്തും കായലുകൾ മണ്ണിട്ട് നിരത്തിയും മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു. പ്രകൃതി നമുക്ക് ശുദ്ധജലം വായു ഭക്ഷണം മുതലായവ നൽകുന്നു. എന്നാൽ നമ്മൾ അത് കണ്ടില്ലെന്ന് നടിച്ച് പ്രകൃതിയോട് ക്രൂരമായി പെരുമാറുന്നു പ്രകൃതി നമ്മുടെ അമ്മയാണ്,അത് നശിപ്പിക്കരുത്. നമ്മുടെ ആവശ്യങ്ങൾക്കായി നമ്മളെല്ലാം നശിപ്പിക്കുന്നു. എന്നാൽ അത് വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന മനുഷ്യർ ചിന്തിക്കുന്നില്ല. സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കായി നാം പരിസ്ഥിതി സംരക്ഷിക്കാതെ നശിപ്പിക്കുന്നു.നമ്മുടെ നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്.നമുക്ക് ഒന്നിച്ച് പരിസ്ഥിതി സംരക്ഷിക്കാം വരും തലമുറയ്ക്കായി.

    പ്രകൃതി സംരക്ഷണം
നമ്മുടെ കർത്തവ്യം

ദേവപ്രിയ രാജൻ
8D കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം