ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പ്രകൃതി അമ്മയാണ് .പരിസ്ഥിതി സംരക്ഷണം ഇന്നത്തെ ഏതൊരു പൗരന്റെയും അടിസ്ഥാന അടിസ്ഥാന ആവിശ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് അനിവാര്യമായത് ശുചിത്വം തന്നെയാണ്. അത് ശുചിത്വം. ശുചിത്വം സംസ്കാരമാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി ശുചിത്വവും. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം. എന്തേ ഇന്ന് അത് മറന്നുപോവുന്നു ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് മാലിന്യത്തിന്റെ സ്വന്തം നാടായി മാറികൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന നമ്മുടെ ദൈവകേരളം ഇന്ന് പകർച്ചവ്യാധി കൊണ്ട് നിറഞ്ഞിരിക്കുന്നു. 2019 ഡിസംബർ 31 ന് ലോകം ഒട്ടാകെ വ്യാപിച്ച കൊറോണ എന്ന മഹാമാരി ഇതിന് ഏറ്റവും വലിയ ഉദാഹരണമല്ലെ. വിതച്ചതല്ലേ കൊയ്യൂ. അല്ലേ..? covid-19: കേൾക്കുമ്പോൾ തന്നെ മനുഷ്യനിൽ ഇന്ന് ഭീതി ജനിപ്പിക്കുന്ന ഒരു വിഷയം തന്നെയായി മാറിയിരുക്കുന്നു. ഞാനും നിങ്ങളും ഇതിന് ഉത്തരവാദിയല്ലെ? പ്രകൃതി രോദനമല്ലേ ഇത്തരം പ്രക്ഷോഭങ്ങൾ. ഇന്ന് ശുചിത്വം മനുഷ്യന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ശുചിത്വം ജീവരക്ഷാകരമായ ഒരു വിഷയം തന്നെയാണെന്ന് പറയാം . മാലിന്യങ്ങൾ പ്രകൃതിയിലേക്ക് വലിച്ചെറിയുമ്പോഴും പ്ലാസ്റ്റിക്ക് കത്തിക്കുമ്പോഴും മഹാരോഗങ്ങളെ സ്വാർത്ഥതയ്ക്കുവേണ്ടി മനുഷ്യൻ കൈനീട്ടി വിളിക്കുകയാണ്. വ്യക്തിശുചിത്വം മാത്രം രോഗത്തെ പ്രതിരോധിക്കും എന്ന മനുഷ്യന്റെ നീചമായ ചിന്തയെയാണ് ചീന്തിക്കളയേണ്ടത്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിന്ന് വരുന്ന കൊതുകുകൾ പരത്തുന്ന രോഗങ്ങൾ നമ്മെ കൊണ്ട് ഇല്ലാതാക്കാൻ സാധിക്കില്ലേ. ജൂൺ 5പരിസ്ഥിതിദിനം മാത്രം ശുചിത്വ ദിനമാക്കുകയാണ് ഇന്ന്. ജൂൺ 5മാത്രമല്ല എല്ലാ ദിനവും പ്രതിരോധ ദിനമാക്കാൻ പരിസ്ഥിതി ശുചിത്വം ആവശ്യം തന്നെയാണ്. അതിനാൽ ജീവിതത്തിന്റെ സർവ തലസ്പർശിയായ ഒരു പരിസ്ഥിതി ദർശനം നമുക്ക് ഉണ്ടാകണം. ദിനാചരണങ്ങൾക്കപ്പുറം നമ്മുടെ മാത്രമല്ല, ചരാചരങ്ങളുടെ മുഴുവൻ കുടുംബമായ ഭൂമിയുടെ സുസ്ഥിതിയാവണം ലക്ഷ്യം. നമ്മുടെ പൂർവികരുടെ സാർവ കാലികവും സാർവലൗകികവുമായ വീക്ഷണത്തെ സാർത്ഥകമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.
|