സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ്-19 ഒരു വിശകലനകുറിപ്പ്

20:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 ഒരു വിശകലനകുറിപ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19 ഒരു വിശകലനകുറിപ്പ്

ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആറാമത്തെ സംഭവമാണ് കോവിസ്--19. കൊറോണ വൈറസ് ഡിസീസ് --2019 എന്നതാണ് ഇതിന്റെ പൂർണ്ണ നാമം. ഇതിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ സിറ്റി യാണ്. 2019 ഡിസംബർ 31നാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ഇന്ന് ഒരു മഹാമാരിയായി പടർന്നിരിക്കുന്നു. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ. മൈകോ സ്കോപ്പിലുടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രുപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ഇതിന് കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഈ രോഗബാധയ്ക്കു മുന്നിൽ ഇന്ന് ലോകം വിറച്ചു നിൽക്കുകയാണ് . 160 യിൽ കൂടുതൽ രാജ്യങ്ങളിലായി ഏകദേശം 24 ലക്ഷം ആളുകൾക്ക് ഈ രോഗം പിടിച്ചിട്ടുണ്ട്. ഏതാണ്ട് 164000 ആളുകൾ ഈ മഹാമാരി മൂലം മരണമടഞ്ഞു. ഈ രോഗത്തെ ഫലപ്രദമായി കീഴടക്കാൻ സാധിക്കുന്ന ഒരു ചിക്കിത്സാരീതിയൊ മരുന്നോ ഇതുവരെ കണ്ടുപിടിക്കാൻ സാധിക്കാത്തത് ലോകത്തിന്റെ മുന്നിൽ ഒരു വലിയ വെല്ലുവിളിയായി നിൽക്കുന്നു. വികസിത രാജ്യങ്ങളായ അമേരിക്കയും യൂറോപ്പും പോലും ഈ രോഗത്തിനു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. ആയിരക്കണക്കിനു ജനങ്ങൾ ദിനം പ്രതി ഈ അസുഖം മൂലം ഇവിടെ മരണത്തിന് കീഴടങ്ങുന്നു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കോവിഡിനെതിരായ പോരാട്ടം വളരെ ഫലപ്രദമായി മുന്നേറുന്നുണ്ട്. രോഗവ്യാപനം നിയന്ത്രിച്ച് നിർത്തുന്നതിൽ ഒരു പരിധിവരെ നമ്മുടെ രാജ്യം വിജയം വരിച്ചിട്ടുണ്ട്. ഇന്ത്യ പോലെ ജനസഖ്യ ഏറിയ രാജ്യത്ത് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ ലോക്ക് ഡൗൺ രീതി സഹായിച്ചു. ഇന്ത്യയിൽ ഇതുവരെ അഞ്ഞൂറിലധികം പേരാണ് ഈ രോഗം മൂലം മരണമടഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഡോക്ടർമാർ പല മരുന്നുകളും ഈ രോഗത്തിനു പരീക്ഷിക്കുന്നുണ്ട്. ഹൈഡ്രൊ ക്ലോറൊക്കിൻ ആണ് ഇവയിൽ പ്രധാനം. ഈ മരുന്ന് മറ്റു രാജ്യങ്ങളിലേയ്ക്കും കയറ്റിയയക്കാൻ സാധിക്കുന്നത് നമുക്ക് അഭിമാനമാണ്.

നമ്മുടെ കൊച്ചു കേരളവും ഈ മഹാമാരിയെ കീഴടക്കുന്നതിൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയും വിധം വിജയം കൈവരിച്ചിരിക്കുന്നു. ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കേരളത്തിലാണെങ്കിലും രോഗവ്യാപനം തടയുന്നതിന് ഫല പ്രദമായ നടപടികൾ കൈക്കൊള്ളുവാൻ നമ്മുടെ സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും, നിയമപാലകർക്കും കഴിഞ്ഞു എന്നത് പ്രത്യേക അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. ബ്രേക്ക് ദി ചെയ്യിൽ പോലുള്ള ക്യാമ്പയിൻ ഫലം കണ്ടു.

ശുചിത്വം പാലിക്കുക എന്നതാണ് ഈ രോഗത്തെ കീഴടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. സോപ്പ് ഉപയോഗിച്ച് ഇ യ്ക്കിടെ കൈകൾ കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചു, പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിച്ചും നമ്മുക്ക് ഈ രോഗത്തെ ചെറുക്കാം. നമ്മുടെ ഭരണാധികാരികൾ പറയുന്നത് അനുസരിക്കാം. സാമ്പത്തികമായും ആരോഗ്യമായും തളർന്ന ലോകത്തെ ദൈവം കൈപിടിച്ചുയർത്തട്ടെ എന്ന പ്രാർത്ഥനയോടെ.

ആരോൺ ഗിൽബർട്ട്
8 E സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
എറണാകുളം