മനുഷ്യരെല്ലാരേം ഭീതിയിലാഴ്ത്തീടും കൊറോണ എന്നൊരു കൊച്ചു വൈറസ് . ഭൂമിയെയാകെ വിറപ്പിച്ച് നിർത്തീട്ട് ഞാനെന്നഭാവേന നിന്നീടുന്നു . താനൊരു ഭീകരൻ ആണെന്ന് ചിന്തിച്ച് ഭൂമിയിൽ ആകെ പടർന്നീടവേ പാവങ്ങൾ, ധനികർ വേർതിരിവില്ലാതെ ആക്രമിച്ചിരുന്നു കുഞ്ഞനവൻ. അഹങ്കാരമുള്ള കൊറോണ വൈറസിനെ നാണം കെടുത്തി മടക്കിടണ്ടേ. വീട്ടിലിരുന്നു പൊരുതാം നമുക്കെല്ലാ- നിർദ്ദേശങ്ങളും അനുസരിക്കാം. ജോലിയുമില്ല തിരക്കുമില്ലാർക്കും വീട്ടിലെ ഭംഗി കൾ ആസ്വദിക്കാം ആരെയും കൂട്ടിന് കിട്ടാതെയായപ്പോൾ ലജ്ജിച്ചു നശിച്ചുപോയിടട്ടേ.