മനുഷ്യരെല്ലാരേം ഭീതിയിലാഴ്ത്തീടും
കൊറോണ എന്നൊരു കൊച്ചു വൈറസ് .
ഭൂമിയെയാകെ വിറപ്പിച്ച് നിർത്തീട്ട്
ഞാനെന്നഭാവേന നിന്നീടുന്നു .
താനൊരു ഭീകരൻ ആണെന്ന് ചിന്തിച്ച്
ഭൂമിയിൽ ആകെ പടർന്നീടവേ
പാവങ്ങൾ, ധനികർ വേർതിരിവില്ലാതെ
ആക്രമിച്ചിരുന്നു കുഞ്ഞനവൻ.
അഹങ്കാരമുള്ള കൊറോണ വൈറസിനെ
നാണം കെടുത്തി മടക്കിടണ്ടേ.
വീട്ടിലിരുന്നു പൊരുതാം നമുക്കെല്ലാ-
നിർദ്ദേശങ്ങളും അനുസരിക്കാം.
ജോലിയുമില്ല തിരക്കുമില്ലാർക്കും
വീട്ടിലെ ഭംഗി കൾ ആസ്വദിക്കാം
ആരെയും കൂട്ടിന് കിട്ടാതെയായപ്പോൾ
ലജ്ജിച്ചു നശിച്ചുപോയിടട്ടേ.