ആറ്റിലേക്കെത്താനറിഞ്ഞുകൂടാ ആടിത്തിരയോളം പോകവയ്യ ആകാശം കാണുവാനെത്തിനോക്കി ആവത്തെപ്പോഴോ താണിറങ്ങി പെയ്തു ഞാൻ ഒടുവിൽ നിന്നിലും നിന്റെ മക്കൾക്കും സമീപമായി ഒഴുകിയും നാടണഞ്ഞ നീ വരപൂർണ തയിൽ എനിക്കുവേണ്ടി കാത്തിരുന്ന മനുജ നുവേണ്ടിയും തൻ കൃഷിക്കുവേണ്ടിയും ഓർക്കാ നീ ഞാൻ താൻ സംസ്ക്കാര ഉൽപ്പത്തി കേന്ദ്രവും ജീവാടിസ്ഥാനവും ഇന്നു ഞാൻ നിങ്ങൾക്കു ഭാരമോ ഇന്നു ഞാൻ നിങ്ങൾക്കു തടസ്സമോ നിസൃതമായാം വഴിതാഴ്വരയിൽ എന്നെ ചവിട്ടി നീ പോകയായ് മനസ്സിൽ മുറിവുകൾ മടക്കി ഞാൻ നിങ്ങൾക്കു മുമ്പിൽ നിൽക്കുന്നു ഒരു ചെറുപുഴപ്പമായി അന്നും, ഇന്നും........ എന്നും.......