സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ കുട്ടിയും അരുവിയും
കുട്ടിയും അരുവിയും
വളളിക്കിടയിൽ ചിരിതൂകി തുള്ളിയൊഴുകും കുഞ്ഞരുവി ഒരുനിമിഷം നീ നിൽക്കാമോ? ഒരു കാര്യം നീ ചൊല്ലാമോ? എവിടെ നിന്നോടി വരുന്നു നീ? എവിടേക്കോടി പ്പോണൂനീ? എന്താണിത്റ രസിച്ചീടാൻ എന്താണിത്റ മതിച്ചീടാൻ? അങ്ങു കിഴക്കൊരു മലയുണ്ട് താഴേക്കൊരു നീർക്കുളമുണ്ട് അവിടെയൊളിച്ചു കളിച്ചീടാൻ അവിടെ യൊഴുകി രസിച്ചീടാൻ. ഒരുനാളൊരുപുതുമഴ പെയ്തു പലനാൾ പെരു മഴയും പെയ്തു കുളമൊരു കടലായ് തീർന്നല്ലോ കരകൾ കവിഞ്ഞു മറിഞ്ഞല്ലോ അത് വഴിയോടിയിറങ്ങി ഞാൻ മലയും കാടും വിട്ടു ഞാൻ പുതുമകൾ തേടി പോണു ഞാൻ പുതു കാഴ്ചകൾ കണ്ടു രസിച്ചു ഞാൻ.
|