എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം
വലിയ എഴുത്ത്
ഒരു കൊറോണക്കാലം
അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി. അയാൾ കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്.തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്. അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഊർന്നിറങ്ങി. അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു. ഐസ്വോ.,കണ്ണ് തൊറക്കെടീ.....അന്റെ ഉപ്പേടീ വിളിക്കണത്. അനക്ക് ബിര്യാണി കൊണ്ടുവന്ന്ട്ട് ണ്ട് മോളേ..... ഇയ്യ് കണ്ണ് തറക്ക്. അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു. ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി. അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.അവരെയൊന്നു സമാധാനിപ്പിക്കാൻപോലും ആർക്കും കഴിഞ്ഞില്ല. അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ. പുറത്ത് കൂടിയവരിൽ ഒരാൾ ണറ്റൊരാളോട് പറഞ്ഞു .-^ഇന്നലെ രാത്രി പനിച്ചിട്ട് കുട്ടിനെ ആശുപത്രീല് കൊണ്ടുപോയതാ കൊഴപ്പമൊന്നും ഉണ്ടാർന്നില്ലാത്രേ സമയം രണ്ട് രണ്ടരായപ്പോ കുട്ടിക്ക് ശ്വാസം കിട്ടാതായീന്ന്. ഡോക്ടറും നേഴ്സുമൊക്കെ വന്നിട്ട് എന്തൊക്കോ ചെയ്തൂത്രേ. പക്ഷേ കുട്ടീനെ രക്ഷിക്കാനായില്ല. ന്യുമോണിയ ആണത്രേ.........^ അടുത്തയാൾ മറുപടി പറഞ്ഞു: "പാവം ,ആകെ ഉണ്ടായിരുന്നൊന്നാ ആ പോയത്. ഖാദറും സുഹറേം ഇതെങ്ങനെ സഹിക്കാനാ.......... വിധി ....അല്ലാതെന്താ പറയാ........" |