ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ എൻ്റെ അവധിക്കാലം

21:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>എൻ്റെ അവധിക്കാലം</big> | color= 4 }} ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ അവധിക്കാലം

ഈ പ്രാവശ്യം നേരത്തെയാണ് സ്കൂൾ അടച്ചത്. എന്താണെന്നോ!! കൊറോണ വൈറസ് കാരണം രാജ്യത്ത് ലോക്ക്ഡൗൺ. പുറത്ത് ഇറങ്ങാനേ കഴിയുന്നില്ല. എപ്പോഴത്തെയും പോലെ വിനോദയാത്ര പോകുവാനോ ബന്ധു വീട്ടിൽ പോകുവാനോ കഴിയില്ല. എപ്പോഴും വീട്ടിൽ ഇരിക്കണം. കളിയും ചിരിയുമായി വീട്ടിൽ ചേച്ചിയും ഞാനും കളിച്ചു രസിക്കുന്നു. എൻ്റെ വീട്ടിൽ ഒരു ദിവസം ഉച്ചയ്ക്ക് ഒരു മയിൽ വന്നു. ഞാൻ അമ്മയോട് പറഞ്ഞു. എന്നിട്ട് ഞാനും ചേച്ചിയും പിന്നാലെ ഓടി. ഈ വർഷം ഈസ്റ്റർ നന്നായി ആഘോഷിക്കാൻ പറ്റിയില്ല. എൻ്റെ ടീച്ചർ അമ്മയുടെ ഫോണിൽ കുട്ടികളുടെ വിശേഷങ്ങൾ തിരക്കുകയാണ് കൊറോണ വൈറസിനെതിരെ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. ഇതെല്ലം ടീച്ചർ പറഞ്ഞു തന്നു. അമ്മ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. എന്റെ കൂട്ടുകാരെ ഇനി എന്നാണ് കാണാൻ കഴിയുക! ഈ അവധിക്കാലം ഒത്തൊരുമയോടെയും ആത്മവിശ്വാസത്തോടെയും കൊറോണ വൈറസിനെ അതിജീവിക്കുക തന്നെ ചെയ്യും.

അബിയ എസ്
1 ഡി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം