സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം അറിവ് നൽകും -
ശുചിത്വം അറിവ് നൽകും
ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ വിദ്യാർഥികളോട് പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല ആരാണെന്ന് ക്ലാസ് ലീഡർ നോക്കിയപ്പോൾ മുരളി ആണെന്ന് മനസ്സിലായി. ക്ലാസ് ലീഡർ അശോക് മുരളിയുടെ പക്ഷത്ത് ചെന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാത്ത അതിനെക്കുറിച്ച് അന്വേഷിച്ചു മുരളി മറുപടി പറയാൻ തുടങ്ങിയ സമയത്താണ് അധ്യാപകൻ ക്ലാസിലേക്ക് കയറി വന്നത്. പ്രാർത്ഥനയിൽ ഇന്ന് ആരാണ് പങ്കെടുക്കാത്തത് എന്ന് അശോക് നോട് അധ്യാപകൻ ചോദിച്ചു. അശോക് മുരളിയുടെ പേര് പറഞ്ഞു. അധ്യാപകൻ മുരളിയെ ശിക്ഷിക്കാനായി വിളിച്ചു. അപ്പോഴാണ് സത്യാവസ്ഥ മുരളി പറഞ്ഞത്. മുരളി ക്ലാസിൽ വന്നപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു. അപ്പോഴാണ് അവൻ ക്ലാസ്സിൽ കിടക്കുന്ന പൊടിയും പേപ്പർ കഷണങ്ങൾ ശ്രദ്ധിച്ചത് ക്ലാസ് കാണാൻ തന്നെ വൃത്തികേട് ആയിരുന്നു മാത്രമല്ല ഇത് ശുചി ആക്കേണ്ട വിദ്യാർത്ഥികളാണ് ഇന്ന് പ്രാർത്ഥനയ്ക്ക് പോയതെന്ന് മുരളി മനസ്സിലാക്കി. എന്നാൽ താൻ എങ്കിലും അത് ചെയ്യണം എന്ന് കരുതി മുരളി അത് ചെയ്തു. ശുചിയാക്കി തീർന്നതും വിദ്യാർഥികൾ ഒക്കെയും പ്രാർത്ഥന കഴിഞ്ഞ് ക്ലാസ്സിൽ എത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് പ്രാർത്ഥനയ്ക്ക് എത്താൻ സാധിക്കാത്തത് എന്ന് മുരളി അധ്യാപകനോട് പറഞ്ഞു. കൂടാതെ അവൻ ശുചിത്വത്തെ കുറിച്ച് അധ്യാപകൻ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചതി നേകുറിച്ചും പറഞ്ഞു. അധ്യാപകനും വിദ്യാർത്ഥിയും അവനെ അഭിനന്ദിച്ചു. കൂടാതെ മുരളി അധ്യാപകൻ കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ വാക്കുകളും കൂട്ടിച്ചേർത്തു ശുചിത്വമുള്ള എടുത്ത് പഠിക്കാൻ സാധിക്കു. ഇവിടെ ശുചിത്വ ത്തിന്റെ വലിയൊരു പാഠമാണ് മുരളി നൽകുന്നത്.
|