സമയമില്ലാ..... ഒന്നിനും സമയമില്ല എന്നു പറഞ്ഞിരുന്ന എല്ലാവർക്കും സമയമുണ്ട് ഏതിനും സമയമുണ്ട് ഇപ്പോൾ എന്തിനും ഏതിനും സമയമുണ്ട് കൊറോണയാം രോഗത്തിൻ വ്യാപനം ഭീതി പരത്തുന്ന ലോകത്തെങ്ങും ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ വയ്യ,വിലക്കാണ് എല്ലാത്തിനും വിലക്ക്. എ+ നോക്കാതെ കുട്ടികൾ എല്ലാവരും വീട്ടിലിരുന്നു വിജയം നേടി മാതാപിതാക്കളും ഭാര്യയും മക്കളും ഒന്നിച്ചിരുന്നു കളിച്ചീടുന്നു. വീട്ടിലിരുന്നു കുറുമ്പു കാട്ടാം പിന്നെ സോപ്പിട്ടു മേനിയും കൈയും കഴുകീടാം. ക്രൂരമാം രോഗാണു പകരുമ്പോഴും നിസ്വാർത്ത സേവനം ചെയ്യുമ്പോഴും ആ പുണ്യ കർമ്മത്തിനൊപ്പത്തിന് സ്നേഹമാം കൈത്താങ്ങ് ഉറപ്പിച്ചിടാം.