കോവിഡ് -19: ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്തിലായിരുന്നു.ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവം ആണ് കൊറോണ.കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ലിവൻലിയാങ് എന്ന വെക്തിയിലായിരുന്നു.കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളം ആണ്.കൊറോണ വൈറസിന് ലോകാരോഗ്യ സംഘടനാ നൽകിയ പേര് കോവിഡ് 19 എന്നാണ്.ഈ പേര് നിർദേശിച്ചിരിക്കുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്.കൊറോണ എന്ന ലാറ്റിൻ വാക്കിനു അർഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്.കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയ്‌ഗൻ ആണ് ബ്രേക്ക് ദി ചെയിൻ.എസ്.എസ്.വാസൻ എന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആണ് കൊറോണ വൈറസ് വാക്‌സിൻ വികസിപ്പിക്കുന്നതിന് വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്നത്.യൂറോപ്പ് ആണ് കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡം.ഫിലിപ്പിനെസ് ആണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ രാജ്യം.കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്തത് സിംഗപ്പൂർ ആണ്.

ജോയൽ ജെ സാമുവേൽ
6A എം.എസ് സെമിനാരി ഹൈ സ്കൂൾ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം