15:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കായലിൻ സൗന്ദര്യം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലകണികകളാൽ നിറഞ്ഞൊരു കായലിൻ
അരികെ ഒന്നു കണ്ടാസ്വദിക്കുവാൻ പോയിരുന്നു
പല വർണ്ണങ്ങളിലുള്ള ആമ്പലും പിന്നെ താമരയും
പായലുമായി സമൃദ്ധമായൊരു കായലിൻ സൗന്ദര്യം ഞാനാസ്വദിച്ചിരുന്നു പോയി
കളകളനാദങ്ങൾ ഉരുവിട്ടു കൊണ്ടിരുന്ന കായലിൻ
നീരിൽ നീന്തി രസിക്കാൻ ഞാനൊന്നാഗ്രഹിച്ചു
പല പല വർണ്ണങ്ങളാൽ നിറഞ്ഞ മത്സ്യങ്ങൾ എന്നെ ഉല്ലസിപ്പിച്ചു
പല തൂവൽ വർണ്ണങ്ങളാൽ നിറഞ്ഞ പക്ഷികൾ
കായലിൻ അരികെ പറന്നുല്ലസിക്കുന്നു
കായലിലെ മീനുകളെ പിടിക്കാൻ ഞാൻ ഏറെ കൊതിയോടെയാഗ്രഹിച്ചു.