സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ പിറന്നാൾ സമ്മാനം
പിറന്നാൾ സമ്മാനം
പിറന്നാള് സമ്മാനം എല്ലാ തവണയും മിഠായിയും കേക്കും കൂട്ടുകാരും പാർട്ടിയും അവന്റെ പിറന്നാളിന് മാറ്റ് കൂട്ടിയിരുന്നു. അന്നത്തെ ദിവസം കൂട്ടുകാർക്ക് വേണ്ടി അമ്മ ഏറ്റവും രുചികരമായ പലഹാരങ്ങളും വീഞ്ഞും ഉണ്ടാക്കിയിരുന്നു. വീട് മുഴുവൻ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. കൊറോണ കാരണം അവന്റെ ക്ലാസുകൾ അടച്ചുപൂട്ടി. വീട്ടിൽ എല്ലാവരും അടച്ചു പൂട്ടി ഇരിക്കാൻ ഉത്തരവ് വന്നത് കൊണ്ട് തന്റെ പിറന്നാള് ആഘോഷിക്കാൻ പറ്റാതെ പോകുമോ എന്ന് സ്റ്റീവ് ഭയന്നു. അതിനു മുന്നേ അവധി തീരാൻ അവൻ പ്രാർത്ഥിച്ചു. പക്ഷേ ഓരോ ദിവസം കഴിയും തോറും ലോകത്തെ കൊറോണ ഉലച്ചുകൊണ്ടിരുന്നു. സ്റീവിന്റെ അച്ഛൻ ജോർജ് കേക്ക് വാങ്ങാം എന്ന് വിചാരിച്ചു തലേന്ന് തന്നെ കടയിലേക്ക് പോയി. പക്ഷേ നിർഭാഗ്യവശാൽ കടകൾ ഒന്നുപോലും തുറന്നിട്ടില്ല. വെറും കൈയോടെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ മുറ്റത്ത് അവൻ കാത്തിരിപ്പുണ്ടായിരുന്നു. അവന്റെ മുഖം മങ്ങിയത് അച്ഛൻ കണ്ടു. അവൻ വിഷമത്തോടെ ആണ് അന്ന് ഉറങ്ങാൻ കിടന്നത്. അവൻ ഉറങ്ങിയശേഷം അമ്മ നിസ്സഹായയി അച്ഛനെ നോക്കി. അവനു വേണ്ടി കേക്ക് ഉണ്ടാക്കാൻ അമ്മ തീരുമാനിച്ചു. സ്റ്റീവ് ജനിച്ചിട്ട് ഇന്ന് വരെ ഇതുപോലെ ആഘോഷങ്ങൾ ഇല്ലാതെ ഇരുന്നിട്ടില്ല.രാത്രി ഉറങ്ങാൻ കിടന്നിട്ടും ജോർജിനും ഭാര്യക്കും ഉറക്കം വന്നില്ല. നിരത്തിലൂടെ പോലീസിന് മാത്രമേ ഇറങ്ങിനടക്കാൻ അനുവാദം ഉള്ളൂ. ജോർജ്ജ് വേഗം തന്നെ തന്റെ മൊബൈൽ എടുത്തു പോലീസിനെ വിളിച്ചു തന്റെ വിഷമം അറിയിച്ചു. നമ്മുക്ക് തീരുമാനം ഉണ്ടാക്കാം എന്നല്ലാതെ ഒന്നും അവർ പറഞ്ഞില്ല.
|