എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ

നഷ്ടമായി കൊണ്ടിരിക്കുന്ന പലതും -
സ്വന്തമായുള്ളൊരു കാലമുണ്ടായിരിന്നു.
പിടിപ്പുക്കേടിന്റെ ഫലമിന്നിതനുഭവിക്കുന്നു -
മാലോകർ മുഴുവനും .
കാത്തുവെച്ചു പൂർവികർ തന്നത് കാത്തിടാതെ -
കളയുന്ന നമ്മളെല്ലാവരും ,
അന്യന്റെ പറമ്പും, പൊതുയിടങ്ങളും -
സ്വന്തമായി കണ്ടു മാലിന്യങ്ങൾ -
വലിച്ചെറിഞ്ഞിട്ടുവാൻ മാത്രം.
കുതിക്കുന്ന ലോകർ തുപ്പുന്ന വിഷ
പുകയിതാ ശ്വസിച്ചിടുന്നു ,
നമ്മുടെ അമ്മയാം പ്രകൃതി. അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നുവോ ?
അതോ , ഹൃദയമില്ലായ്മയുടെ സുച്ചനയോ ?
കഷ്ടം ! അമ്മതൻ മടിയിൽ കിടന്നു കൊണ്ടാ -
പൂമുഖം ദഹിപ്പിക്കുന്നുവോ, കാലം ബാക്കിയാണ് ...
ഒത്തുചേർന്നിടാം , താങ്ങായിടാം നശിച്ചു പോകുന്ന -
പ്രകൃതിയെ ഉയർത്തിടാം.
നല്ല പാഠം ങ്ങൾ ചൊല്ലി കൊടുക്കാം
വൃത്തിയോടെന്നും സംരക്ഷിച്ചിടുവാൻ .

സ്വാതി എം വി
6 B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത