കുങ്കൊട്ടും കൈക്കോട്ടും തുമ്പയുമായ് നമ്മൾ ഇറങ്ങിടേണം ഭൂമിയിലേക്ക് നമ്മൾ കിളക്കണം മറിക്കണം മണ്ണിനെ നമ്മൾ പണിയണം കരു കരുത്തരായ് നമ്മൾ വിതക്കണം നല്ല വിത്തിനെ നമ്മൾ നനക്കണം നിത്യവും നന്നായി നമ്മൾ കൊടുക്കണം നല്ല വളങ്ങളെ നമ്മൾ ത്യജിക്കണം ചീത്ത രാസവളങ്ങളെ നമ്മൾ തുരത്തണം പുഴുകീടങ്ങളെ നമ്മൾ തളിക്കണം ജൈവ കീടനാശിനി നമ്മൾ വളർത്തണം നന്നായി ചെടികളെ നമ്മൾ പറിക്കണം നല്ല ഫലങ്ങളെ നമ്മൾ തിന്നണം നല്ല പച്ചക്കറികൾ നമ്മൾ കളയണം വിഷ ഫലങ്ങളെ നമ്മൾ ഇല കറികൾ നല്ല ശീലമാക്കണം നമ്മൾ ചെറുത്തിടാം പല രോഗങ്ങളെ നമ്മൾ