ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷി

കുങ്കൊട്ടും കൈക്കോട്ടും തുമ്പയുമായ് നമ്മൾ
ഇറങ്ങിടേണം ഭൂമിയിലേക്ക് നമ്മൾ
കിളക്കണം മറിക്കണം മണ്ണിനെ നമ്മൾ
പണിയണം കരു കരുത്തരായ് നമ്മൾ

വിതക്കണം നല്ല വിത്തിനെ നമ്മൾ
നനക്കണം നിത്യവും നന്നായി നമ്മൾ
കൊടുക്കണം നല്ല വളങ്ങളെ നമ്മൾ
ത്യജിക്കണം ചീത്ത രാസവളങ്ങളെ നമ്മൾ

തുരത്തണം പുഴുകീടങ്ങളെ നമ്മൾ
തളിക്കണം ജൈവ കീടനാശിനി നമ്മൾ
വളർത്തണം നന്നായി ചെടികളെ നമ്മൾ
പറിക്കണം നല്ല ഫലങ്ങളെ നമ്മൾ

തിന്നണം നല്ല പച്ചക്കറികൾ നമ്മൾ
കളയണം വിഷ ഫലങ്ങളെ നമ്മൾ
ഇല കറികൾ നല്ല ശീലമാക്കണം നമ്മൾ
ചെറുത്തിടാം പല രോഗങ്ങളെ നമ്മൾ

ഹരിശങ്കർ നമ്പൂതിരി കെ.കെ
5 ബി ഗവ യു പി സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത