രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/അകന്നിരിക്കാം അടുക്കാനായ്......
അകന്നിരിക്കാം അടുക്കാനായ്......
ഇന്നു നാം വലിയൊരു പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് പോലും ഒരു മറുമരുന്ന് കണ്ടെത്താനവാതെ ഭീതിയിലകപ്പെട്ടിരിക്കുകയാണ് നാം.ആമേരിക്കയുടെ ഏറെ കീർത്തികെട്ട ആരോഗ്യരംഗം പോലും കോവിഡ്-19 ന് മുന്നിൽ വിയർക്കുകയാണ്.ജനങ്ങൾ നിർബന്ധമായും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഒരുലക്ഷത്തിനും രണ്ടരലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് സർക്കാറുകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഏതു ദുരന്തവും ഒരു സാധ്യത കൂടിയാണ്.നമ്മിലേക്കു തന്നെ ചൂണ്ടപ്പെടുന്ന വിരലുകളുടെ പിറകെ പോയി ചില ചോദ്യങ്ങൾക്കുത്തരം കാണാൻ കൂടിയുള്ള സാധ്യത. മനുഷ്യൻ പ്രകൃതിയുടെ കേന്ദ്ര ബിന്ദുവാണ് എന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന ചൂഷണങ്ങൾക്കൊടുവിൽ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായികൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ തീഷ്ണതയിൽ കേരളത്തെ മുൾമുനയിൽ നിർത്തിയ വസൂരി,നിപ്പ പോലുള്ള പകർച്ച വ്യാധികളെ ഐക്യത്തോടൊപ്പം ഒത്തൊരുമയോടുകൂടിയാണ് നാം അതിജീവിച്ചത്.ഇന്ന് നാം ഒറ്റക്കെട്ടായി കോവിഡ്-19 നെ പ്രതിരോധിച്ച്കൊണ്ടിരിക്കുമ്പോൾ ലോകമാകെ കേരളമാതൃക ചർച്ചചെയ്യപ്പെടുകയാണ്. ലോകം കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലമരുമ്പോൾ ജീവിതം ഉത്കണ്ഠതകളും വൈകരിക അസ്വാസ്ഥ്യങ്ങളും നിറഞ്ഞതാകുന്നു. പുരം ലോകം അസാധാരണമാം വിധം നിശബ്ദമായിരിക്കുന്നു.ജനക്കൂട്ടങ്ങളോ,മുദ്രാവാക്യങ്ങളോ ഇല്ല.കവലപ്രസംഗങ്ങളില്ല.കച്ചവടത്തിരക്കും ആഘോഷങ്ങളും ആർപ്പുവിളികളുമില്ല.എങ്ങും ശാന്തം.എല്ലാവരുടേയും ക്ഷേമത്തെ കരുതി സാമൂഹികമായ ഉല്ലാസങ്ങൾ വേണ്ടെന്നുവെക്കുന്നതും,സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഇപ്പോൾ കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖായപിച്ചതോടെ പലതരത്തിലുള്ള സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.ഇതിനിടയിലും വാർത്തകൾ കൃത്യമായി നമ്മളിലേക്ക് എത്തിക്കാൻ സധൈര്യം പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെയും ,വ്യാപാരികളെയും വിശ്രമമില്ലാതെ നമ്മുടെനാടിന് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും നാം ഓർക്കേണ്ടതുണ്ട്.എല്ലാ പ്രതിസന്ധിയേയു നാം അതിജീവിച്ചതുപോലെ ഈ മഹാമാരിയേയും നാം അതിജീവിക്കും .മാനവരാശിക്ക് ആ കരുത്തുണ്ട്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |