സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പുതുനാമ്പ്

പുതുനാമ്പ്
എന്നെ നിങ്ങൾ അറിയുമോ?

അങ്ങ് ദൂരെ ചന്തയിൽ നിന്ന് കാക്കമ്മയാണ് എന്നെ ലക്ഷ്മിയുടെ വീട്ടിൽ കൊണ്ട് വന്ന് ഇട്ടത്. അവൾ ചെടി നനച്ച സമയത്ത് എന്നിലും വെള്ളം ഒഴിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മുള വന്നു. ഞാൻ ഭൂമിയുടെ മുകളിലേക്ക് തലപൊക്കി നോക്കി. അതാ അവിടെ സൂര്യനും ചന്ദ്രനും ധാരാളം സസ്യ ജീവജാലങ്ങളും എനിക്ക് സന്തോഷമായി. അവൾ ദിവസവും എനിക്ക് വെള്ളം ഒഴിച്ചു. ഓരോ ദിവസവും കഴിഞ്ഞപ്പോൾ എന്നിൽ ധാരാളം ഇലകൾ പൊട്ടി മുളച്ചു.
അവൾക്ക് വളരെ സന്തോഷത്തോടെ അമ്മയുടെ കൈയിൽ നിന്ന് വളം വാങ്ങി എനിക്ക് ഇട്ടു തന്നു. ഞാൻ വളർന്നു വലുതായി. ധാരാളം ഇലയും പൂവും ഉണ്ടായി. പൂവ് വിരിഞ്ഞു കഴിഞ്ഞപ്പോൾ, പയർ പറിച് അവൾ കറി വച്ചു. അതിനുശേഷം അവൾ എന്റെ അടുത്തേക്ക് ഓടി വന്നു പറഞ്ഞു. നിന്റെ പയറിന് നല്ല സ്വാദ് ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി. എനിക്ക് വളരെയേറെ സന്തോഷമായി.

ലക്ഷ്മി കെ യു
2 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020