എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 17 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tamilschool (സംവാദം | സംഭാവനകൾ)
എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല
വിലാസം
ചെറുവാരക്കോണം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ്
അവസാനം തിരുത്തിയത്
17-02-2010Tamilschool




[[

പാറശ്ശാല ]]നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ് എല്.എം.എസ് തമിഴ് ഹൈസ്ക്കൂള്‍ , പാറശ്ശാല. . സാംസ്കാരിക കേരളത്തിന്‍റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ്

ചരിത്രം

              ' ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ 

തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു.

ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ 

ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു. ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു. ഈ സ്കൂളിന്‍റെ ആദ്യത്തെ പ്രഥമ അധ്യാപകനായി Rev. Charles Mead Lyer പ്രവര്‍ത്തിച്ചു. സഹായകനായി വേദനായകും വൈദ്യര്‍ പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥികളായി വേദനായകം വൈദ്യരുടെ രണ്ടു പുത്രന്‍മാരായ അബ്രാഹാമും സെബാസ്ററ്യ നും അനേകം പെണ്‍കുട്ടികളും ഈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചു. തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളമായി ഈ സ്ഥലത്ത് ഉള്ളതുകൊണ്ട് തമിഴ്,ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ഭാഷകളും കണക്ക് ,തയ്യല്‍ എന്നിവയും പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് എംബ്രോയ് ഡറി പഠിപ്പിച്ച് കൊടുത്തു. ഈ ജോലിയെ Rev. Charles Mead Lyer ന്‍റെ അമ്മ ഏറ്റെടുത്തു നടത്തി ഇങ്ങനെ ഈ സ്കൂള്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വന്നു 1822-ാം വര്‍ഷം തിരുവിതാംകൂറില്‍ ആദ്യ തോള്‍ ശീല ലഹള ആരംഭിച്ചു. 1828 – 1830 വരെ രണ്ടാമത്തെ തോള്‍ ശീല ലഹള നടന്നു. ഈ ലഹളയില്‍ Rev. Charles Mead Lyer ചെറുവാരക്കോണത്തില്‍ നിര്‍മ്മിച്ച ദൈവാലയം തീ കൊണ്ട് നശിച്ചു. ഈ തമിഴ് സ്കൂളും പ്രവര്‍ത്തനരഹിതമായി കിടന്നു. 1838-ാം വര്‍ഷം Rev. Charles Mead Lyer രുടെ സഹായിയായ Rev.John Abs പല്ല ക്കില്‍ യാത്ര ചെയ്തു കൊണ്ടിരിന്നപ്പോള്‍ ചെറുവാരക്കോണം എന്ന സ്ഥലത്ത് വച്ച് പല്ല ക്ക് ചുമന്ന് കൊണ്ട് വന്നവര്‍ തളര്‍ന്നു. അല്പസമയം പല്ല ക്ക് ഇറക്കി വച്ചു. ആ സമയം റവ. ജോണ്‍ ആബ്സ് തന്‍റെ ചുറ്റിലു കാണപ്പെട്ട ഉയര്‍ന്ന സ്ഥലത്തെയും പ്രകൃതി സൗന്ദര്യ ത്തെയും കണ്ട് അതിശയിച്ച് ഈ സ്ഥലത്തെ തന്‍റെ മിഷന്‍റെ തലസ്ഥാനമായി തിരഞ്ഞെടുക്കുവാന്‍ തിരുമാനിച്ചു. ഈ സ്ഥലത്തെ വേദനായകം വൈദ്യരോടു വാങ്ങി. സ്കൂള്‍ ദൈവാലയം മിഷന്‍ വീട് മുതലായവ 1845-ാം വര്‍ഷം നിര്‍മ്മിച്ച് സ്കൂളിനെയും പരിഷ്കരിച്ചു. ആ സമയത്ത് ഈ സ്ഥലത്ത് “ പറയീശാല “ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. Rev. Charles Mead Lyer “പാറയില്‍ മേല്‍ നിര്‍മ്മിക്കപ്പെട്ട പട്ടണം “ എന്നര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേരും നല്കി. ചില വര്‍ഷങ്ങള്‍ക്ക് ശേഷം Rev. Charles Mead Lyer ഒരു മലയാള സ്കൂളും ആരംഭിച്ചു.ഈ രണ്ടു സ്കൂളുകളുടെയും മേല്‍നോട്ടം റവ ജോണ്‍ ആബ്സും വേദനായകവും ചേര്‍ന്നാണ് വഹിച്ചത്. അതിനുശേഷം നാഗര്‍കോവിലുള്ള സ്കൂളുകള്‍ക്കും ചെറുവാരക്കോണത്തിലുള്ള സ്കൂളുകള്‍ക്കും മാനേജരായ മിസ്സിസ്സ് ഹാരീസ് എന്ന പ്രവര്‍ത്തക അയണിവിളയിലിരുന്ന സ്കൂളിനെ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി നിര്‍മ്മിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി ഒരു ബോഡിങ്ങ് നിര്‍മ്മിച്ചു. അതുകൊണ്ട് ഈ സ്കൂള്‍ ബോഡിങ്ങ് സ്കൂള്‍ എന്നറിയപ്പെടുന്നു. ഈ സ്കൂളിനെ മിസ്സിസ്സ് ഹാരീസ് എന്ന മിഷനറി പ്രവര്‍ത്തക എല്‍.എം.എസ് തമിഴ് മിഡില്‍ ഗേള്‍സ് സ്കൂള്‍ എന്നും പേരിട്ടു. ഇതൊരു മിക്സഡ് സ്കൂള്‍ ആണെങ്കിലും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ വരുന്നു. 1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍ .

ഭൗതികസൗകര്യങ്ങള്‍

                സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍ കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്‍റിനോടൊപ്പം പി.ടി.എ യും പ്രവര്‍ത്തിക്കുന്നു. കുടിവെള്ള സൗകര്യം,മൂത്രപ്പൂര,കക്കൂസ്, ക്ലാസ്മുറികള്‍ വേര്‍തിരിക്കാനുള്ള മറ, ഇരിപ്പിടങ്ങള്‍  ഇവ കുട്ടികള്‍ക്ക് അനുയോജ്യമായി കാണപ്പെടുന്നു. കുട്ടികളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് school library, science lab, computer lab വളരെ നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുന്നു. കുട്ടികള്ക്ക് കളിക്കുന്നതിന് ഒരു വലിയ  play ground സ്കൂളിന്‍റ നുന്‍ വശത്തിലായി  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
 പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍ ഫഠന സാമഗ്രകള്‍ ഉപയോഗപ്പെടുത്തി ക്ലാസില്‍ മാഗസന്‍ തയ്യാറാക്കുന്നു.  പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കോള്ളുന്ന രീതിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ക്ളാസ് മാഗസിന്‍ ‍മ്മിക്കുന്നു.  വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ ഇതിന് നേതൃത്വം വഹിക്കുന്നു.  
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

തമിഴ് ഭാഷ പരിപോഷിപ്പിക്കുന്നതിനും സാഹിത്യരൂപങ്ങള്‍ സംജാതമാക്കുന്നതിനും വിദ്യാരംഗം കലാ സാഹിത്യ വേദി സഹായകമാണ്. കവിത, കഥ, ചിത്ര രചന, സാഹിത്യ രൂപങ്ങള്‍, നാടന്‍ കലകള്‍ തുടങ്ങി വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഭം കലാസാഹിത്യവേദി ഉപകരിക്കുന്

Block quote

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
                    ശാസ്ത്ര ക്ല ബ് , സാമൂഹ്യ ശാസ്ത്ര ക്ല ബ്, ഗണിതക്ലബ്, ആരോഗ്യ ക്ല  ബ്   എ ന്നിവ കാര്യ ക്ഷമമായി നടത്തപ്പെടുന്നു.  വിഷയാനുബന്ധിതമായി ക്ല ബ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്നു.  
                           	ശാസ്ത്ര ക്ല ബ് 
               ശ്രീമതി പി. ആര്‍ .ശ്രീലത ടീച്ചറാണ് ശാസ്ത്ര ക്ല ബ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്.  ആഴ്ചയില്‍ ഒരു ദിവസം ക്ലാസില്‍ ചെയ്യാത്ത ശാസ്ത്ര പ്രവര്‍ത്തനങ്ങളെ ടീച്ചറുടെ സഹായം കൂടാതെ ചില കുട്ടികള്‍ സ്വയം ക്ലാസിന് പുറത്തു ചെയ്യുന്ന പ്രവര്‍ത്തന രീതിയാണ് ശാസ്ത്ര ക്ല ബ്.  അതായത് ശാസ്ത്ര പരീക്ഷണങ്ങള്‍, എക്സിബിഷന്‍, ഫീല്‍ഡ് ട്രപ്പ്, സര്‍വ്വേ, ശാസ്ത്ര ദിവസങ്ങളുടെ പ്രത്യേകതകള്‍ മുതലായവ ... ക്ളാസില്‍ ചെയ്യേണ്ട പരീക്ഷണങ്ങള്‍ പ്രോജക്ടിന്‍റ വിവിധഘട്ടങ്ങള്‍, മാഗസിന്‍, ഹെര്‍ബേരിയം ഷീറ്റ് മുതലായവ ചെയ്യുവാന്‍ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ഒാരോ ഗ്രൂപ്പിനും ഗ്രൂപ്പ് ലീഡറെ നിയമിക്കപ്പെടുന്നു.  ന്യൂസ് പേപ്പറില്‍ വരുന്ന ശാസ്ത്ര വാര്‍ത്തകള്‍, ൂരദര്‍ശിനി ചന്ദ്രയാന്‍ ഒന്ന്, സൂര്യഗ്രഹണം, സാറ്റ് ലൈറ്റ് ഇവയുടെ വിവരണങ്ങള്‍ ശേഖരിച്ച് ക്ലാസില്‍ കൊണ്ടു വരുന്നു. 
                                 സാമൂഹ്യ ശാസ്ത്ര ക്ല ബ്
        ശ്രമതി ജി. പ്രേമഹോണ്‍സ് ലീന ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്.  വിദ്യാര്‍ത്ഥികള്‍ ക്ളാസില്‍ ചെയ്യാത്ത സാമൂഹ്യശാസ്ത്ര പ്രവര്‍ത്തനങ്ങളെ ആഴ്ചയില്‍ ഒരു ദിവസം ക്ളാസിന് പുറത്ത് വച്ച് കുട്ടികള്‍ തന്നെ ചെയ്യുന്നു.  സര്‍വ്വേ, സ്ക്ൂളഅ‍ മ്യൂസിയം, എക്സിബിഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപികയുടെ അസാന്നിദ്ധ്യത്തില്‍ കുട്ടികള്‍ തന്നെ ചെയ്യുവാന്‍ ചുമതലപ്പെടുത്തപ്പെടുന്നു.  സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് സോഷ്യല്‍ സയന്‍സ് സംബന്ധമായ പുസ്തങ്ങള്‍ എടുത്ത് വായിക്കുന്നു.  ക്ല ബിന്‍റെ നേത്രത്വത്തില്‍ ഒാരോ കുട്ടിയും അവരവരുടെ വീട്ടിലുള്ള പഴയ സോഷ്യല്‍ സയന്‍സ് പുസ്തകങ്ങള്‍ സ്കൂളില്‍ കൊണ്ടുവന്ന് മറ്റു കുട്ടികളും വായിക്കുന്നതിന് അവ നല്‍കുന്നു.  അതേടുകൂടെ തന്നെ പഴയ മാഗസിന്‍, ന്യൂസ് പേപ്പര്‍ കട്ടിംഗ്സ്, മറ്റു പ്രതികള്‍ ശേഖരിക്കുന്നു.
                                     

ഗണിത ക്ല ബ്

                    ശ്രീമതി എന്‍ . നിര്‍മ്മല ടീച്ചറാണ് ഈ ക്ല ബിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിക്കന്നത്.  ആഴ്ചയില്‍ ഒരു ദിവസം ഈ ക്ല ബ് നടത്തപ്പെടുന്നു.  കുട്ടികളെ പല ഗ്രപ്പുകളായി തിരിച്ച് ഒാരോ ഗ്രൂപ്പിനും ഒാരോ ലീഡറേ നിയമിക്കുന്നു.  ഈര്‍ക്കില്‍, സൈക്കിള്‍ ട്യൂബ്, ചെറിയ തേങ്ങ ഇവ ഉപയോഗിച്ച് ത്ിരകോണം , ചതുരം മറ്റ് ആകൃതിയിലുള്ള പഠന ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പടുന്നു.  മൂന്ന് മാസത്തിലൊരിക്കല്‍ കുട്ടികളുടെ സൃഷ്ടികള്‍ എക്സിബിഷനായി പ്രദര്‍ശിപ്പിക്കുകയും മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു.  ലൈബ്രറിയിലുള്ള ഗണിത പുസ്തകങ്ങള്‍ എടുത്ത് വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു.  വര്‍ഷാവസാനത്തില്‍ സ്കൂള്‍ തലത്തില്‍ നടത്തപ്പടുന്ന എക്സിബിഷനില്‍ ഗണിതക്ല ബിലെ എല്ലാവിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് മെച്ചമായി ചെയ്തകുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.  
                                         ആരോഗ്യ ക്ല ബ്
                        ആരോഗ്യ ക്ല ബിന്‍റെ കണ്‍വീനറായി ശ്രീമതി അയറിന്‍ ലത ടീച്ചര്‍ പ്രവര്‍ത്തിച്ചു വരുന്നു.  അദ്ധ്യയന വര്‍ഷത്തിന്‍റെ ആദ്യ മാസത്തിന്‍റെ രണ്ടാമത്തെ വെള്ളിയാഴ്ച്ച എല്ലാ കുട്ടികളേയും ഒാഡിറ്റോറിയത്തില്‍ ഒരുമിച്ച് കൂട്ടി, പ്രധമ അദ്ധ്യാപിക പ്രൈമറി ആരോഗ്യ സെന്‍റര്‍ എന്ന ഘടന രൂപീകരിക്കുന്നു.  ഇത് ഉത്ഘാടനം ഒരു ഡോക്റ്ററെ ക്ഷണിക്കുന്നു.  അദ്ദേഹം കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തെകുറിച്ച് ബോധവല്‍ക്കരണം നടത്തുന്നു.    ആരോഗ്യ ക്ല ബ്ബ്  നടത്തുന്ന അദ്ധ്യാപിക ഓരോ മാസവും വരുന്ന പ്രധാന ദിവസങ്ങളായ

പുകയില വിരുദ്ധദിനം (മെയ് 31)വേള്‍ഡ് മെന്‍റല്‍ ദിനം (ഒക്ടോബര്‍ 10) ലോക ആരോഗ്യദിനം(ഏപ്രില്‍ 7)ലോക പ്രമേയ ദിനം (നവംബര്‍14)ലോക പരിസ്ഥിതി ദിനം(ജൂണ്‍ 5)ഏയ്ഡ്സ് ദിനം(ഡിസംബര്‍ 1) എന്നീ ദിവസങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുട്ടികളുമായി ചര്‍ച്ചചെയ്യുന്നുഅതിെന്‍റ ഭാഗമായി മദ്യം, മയക്ക് മരുന്ന് , പുകയില, പാന്‍പരാഗ് ഇങ്ങനെയുള്ള ശരീരത്തിന് ഹാനികരമായ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില് എന്ന് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നു. വൃത്തിയായി ജീവിക്കുന്നതിനെ കുറിച്ചുള്ള പോസ്റ്ററുകള്‍, പ്ളക്കാര്‍ഡുകള്‍, വാചകങ്ങള്‍ ഇവ തയ്യാറാക്കി അസംബ്ലിയില്‍ വായിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നു.

മാനേജ്മെന്റ്

         കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍ കീഴിലാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നത്.  കാലാ കാലങ്ങളില്‍ നിയമിക്കപ്പെടുന്ന മാനേജ്മെന്‍റും എഡ്യൂക്കേഷന്‍ കമ്മറ്റി അംഗങ്ങളുമ്ണ് ഈ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് മാനേജ്മെന്‍റിന്‍ അധീനതയിലാണെങ്കിലും ഗവണ്‍ലെന്‍ സ്കൂളുകളുടെ നിയമങ്ങള്‍ ഇവിടെ ബാധകമാണ്.  ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ ബധിര വിദ്യാലയം, അന്ധ വിദ്യാലയം ഉള്‍പ്പെടെ  8 ഹൈസ്സ്സ്കൂളുകളും എല്‍. പി.  യു. പി വിഭാഗത്തില്‍പ്പെട്ട 66 സ്കൂളുകളും ഉണ്ട്. മാനേജ്മെന്‍റിന്‍റ സഹായ സഹകരണത്തോടെ യാണ് സ്കൂളുകള്‍ സ്ഥാപിക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും നാളിതു വരെയുള്ള മാനേജ്മെന്‍റിന്‍റ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ പങ്ക്വഹിച്ചിട്ടുണ്ട്.  
   ഇപ്പോള്‍ കോര്‍പ്പറേറ്റ് മാനേജരീയി ശ്രീ ഡിക്സന്‍ അവര്‍കളും എഡ്യൂക്കേഷന്‍ സെക്രട്ടറിയായി ശ്രീ .സുകു അവര്‍കളും സേവനം അനുഷ്ടിച്ചു വരുന്നു.   

മുന്‍ സാരഥികള്‍

Rt. Rev. A.S. Manikam - Previous Bishop of South Kerala Rt. Rev. Samuel Amirtham - Former Bishop of South Kerala.

Now he is as director in Theological board in world

Christian council

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.




June 1968 to march 1985 - Shri. D. Wilson 29-4-1993 to 6-8-1994 - Shri. C.R. Grace Freeda
April 1985 to march 1987 - Smt. S. Anandavally
April 1987 to December 1988 - Smt. A.P. Joyce
January 1989 to may 1989 - Smt. M. R. Rachel Florence
June 1989 to march 1993 - Shri. L. Mathias Fenn
April 1993 to 28-4-1993 - Shri.T.K.Isaiah Thanka Bose(Senior Assistant in -charge)
7-8-1994 to 50-4-1995 -Shri. T.K.Isaiah Thanka Bose(Senior Assistant in-charge)
21-4-1995 to 31-3-1999 -Smt. M.R. Rachel Florence
1-4-1999 to 13-12-1999 - Shri. K,R. Jacob
14-12-1999 to 31-3-2000 - Shri. T.K. Isaiah Thanka Bose (Senior Assistant in-charge)
1-4-2000 to march 2002 -Shri. T.K.Isaiah Thanka Bose
April 2002 to march 2003 -Smt. C.R. Grace Freeda
April 2003 to November 2003 -Smt. S. Rajambika December 2003 to march 2004 - Smt. K. Irene (Senior Assistant in-charge)
1April 2004 to may 2004 - Smt. M. Kumari Radha June 2004 to - Smt. K. Irene

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Rev. Sebastin, Rev. Abraham - പട്ടക്കാരായി അഭിഷേകം ചെയ്യ പ്പെട്ടു.

Rev. David Sylen			- ആദ്യ ഇന്ത്യ പ ട്ടക്കാരന്‍
Samuel 				- ടീച്ചര്‍, മാനേജര്‍, ഇന്‍സ്പെക്ടര്‍, പട്ടക്കാരന്‍

A. S Devasahayam - clerk A.S. Devavaram - Headmaster A.S. Devasigamony - Judge ( Founder of Samuel L.M.S. High School Parassla) Elizebth - Teacher, Manager A.S. Amirtham - Teacher in Sericulture A.S. Muthammal Ambrose - Embbroidary charge A.S. Retnam - District munseef A.S. Sam Sobanam - Paster M.M. Church Trivandrum A.S. Manikam - Previous Bishop of South Kerala Smt. Annal - Teacher L.M.S. Tamil H.S Parassala Rt.Rev. Samuel Amirtham -Former Bishop Of South Kerala Dr. Mary Padminy - Gynacologist (Veloor Christian Medical college))) Smt. C. Jeeva - Engineer ( Keltron-Trivandrum) Mr. C. Jain - Engineering Company C.R. Boyd - Inspector of Vehicle Insurance Department C.R. Santhi - Reasearch Assistant Dr. Sherin Prabha - Dental Surgeon Dr. Flemming D. Wills - Dental Surgeon W. Catherin - Biochemist in Medical college Trivandrum Dr. Sanuja Titus - Kims Hospital Trivandrum

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.