പാഠം 1 കോവിഡ് 19
മഹാമാരിയായി വന്ന് നീ ഒരുനാൾ
ലോകമെമ്പാടും ഭീതിയിലാക്കി
മരണങ്ങൾ ഏറെയുണ്ടാക്കി
ശവപ്പറമ്പാക്കി നടനമാടി
താളം തെറ്റിയ മനുഷ്യ ജീവിതം
നിന്നെ തളക്കുവാൻ ഒന്നായ്
വീടിനുള്ളിൽ കാവലിരുന്നു നാം
പഴയ കാലത്തിലേക്ക് പോയി നാം
ലളിത ജീവിതം പഠിച്ചു നാം
പുതിയ അറിവുകൾ നൽകി
വേദനയിലും നീ ഒരു പാഠമായി
എങ്കിലും നിന്നെ തോല്പിച്ചിടും
ലോക സമാധാനം തിരികെ നേടിടും
ഒന്നിച്ചു നിന്നിടാം ഒന്നായി പൊരുതിടാം
അകലങ്ങൾ തീർക്കണം
അടുക്കുവാൻ വേണ്ടി നാം