ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/വിഷലിപ്തം അല്ലാത്ത ഗ്രാമം

വിഷലിപ്തം അല്ലാത്ത ഗ്രാമം

അവധിക്കാലത്ത് അപ്പു തന്റെ അച്ഛനോടൊപ്പം അവന്റെ മുത്തശ്ശിയെ കാണാൻ ആയി നഗരത്തിൽനിന്നും ആ കൊച്ചു ഗ്രാമത്തിൽ എത്തി.
അപ്പോഴേക്കും രാത്രിയായി യാത്രാ ക്ഷീണത്താൽ അവൻ മയങ്ങി.
അങ്ങനെ അന്ധകാര ങ്ങളുടെ കരിമിഴി നീക്കി സൂര്യനുദിച്ചു കിളികളുടെ കലപില ശബ്ദം കേട്ട് അവൻ ഉണർന്നു. കണ്ണുകൾ തിരുമ്മി മുറ്റത്തേക്കിറങ്ങി. സൂര്യൻ മലകൾക്കിടയിൽ നിന്നും അവനെ എത്തി നോക്കി. വെയിൽ നാളങ്ങൾ അവന്റെ കണ്ണുകൾ ചിമ്മി പിച്ചു മുറ്റത്തെ തേൻ മാവിൻ കൊമ്പിലെ തളിരിലകൾ ക്കിടയിൽ മഞ്ഞുതുള്ളികൾ തങ്ങി നിൽക്കുന്ന ചിത്രം അവന്റെ മനസ്സിൽ പതിഞ്ഞു. കുറച്ചു മുന്നോട്ടു നടന്നതും നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന സ്വർണ്ണ മണികൾ നിറഞ്ഞുകിടക്കുന്ന പാട ങ്ങൾ. കളകള ഒഴുകുന്ന കണ്ണാടികൾ പോലുള്ളപുഴകൾ സൗന്ദര്യത്താൽ ഉദിച്ചുനിൽക്കുന്ന താമരമൊട്ടുകൾ. ഗ്രാമത്തിലെ പച്ചപ്പുകളെ തഴുകിയെത്തുന്ന ഇളം കാറ്റ്. അറിയാതെ അവനവന്റെ നഗരത്തെ വെറുത്തു തുടങ്ങി.

കിളികളുടെ സ്വര നാദത്തിന് പകരം മരണ വേഗത്തിൽ ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങളുടെ കലപില ശബ്ദം. വെണ്ണ ചില്ലു പോലുള്ള നദികൾക്കു പകരം തന്റെ സൗന്ദര്യം നഷ്ടപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ വഹിച്ചു കൊണ്ടുപോകുന്ന കരി നിറമുള്ള ഓടകളും പുഴകളും. പച്ചപ്പുകളും പുൽനാമ്പുകളും മില്ല. വയലുകൾക്ക് മുകളിൽ നിൽക്കും ആകാശങ്ങളെ വെല്ലുവിളിച്ചു നിൽക്കും ടവറുകളും കെട്ടിടങ്ങളും. വായുവിൽ പോലും മനുഷ്യായുസ്സു കളെ പിടിച്ചുകുലുക്കുന്ന വിഷവാതകങ്ങൾ. പരിസ്ഥിതി ആകെ പച്ചപ്പുകൾ ഇല്ലാതെ ജലസ്രോതസ്സുകൾ ഇല്ലാതെ നെൽപ്പാടങ്ങൾ ഇല്ലാതെ മാറിക്കഴിഞ്ഞു.
നമ്മുടെ പരിസ്ഥിതിയെ പഴയതുപോലെ മാറ്റിയെടുക്കേണ്ടത് നമ്മളാണ്.
നമ്മുടെ പരിസ്ഥിതിയിൽ നിന്നും പച്ചപ്പുകൾ മായാതെ പരിസ്ഥിതിയുടെ കാവൽക്കാരായി നാം മാറണം.
പരിസ്ഥിതിയുടെ സൗന്ദര്യത്തെ ഒരിക്കലും മായാത്ത തീനാളം ആയി നാം മാറ്റിയെടുക്കണം..


അലൻ കെ അനിൽ
7F ടിപിജിഎംയുപി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ