ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന എറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെൻപാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻറെ വിശാലമായ കാഴ്ചപ്പാടിൽനിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന വിഷയംമാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിൻറെ കാണാപ്പുറങ്ങളിലൂടെ നമുക്കൊന്നു സഞ്ചരിച്ചുനോക്കാം. ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്. അത് നമ്മുടെ പൂർവി കർ സ്വായത്തമാക്കിയിരുന്നു. അതിനാൽ അവർ സച്ചിതാനന്തന്മാരായിരുന്നു. ‘സത്ത്’ , ’ചിത്ത്’, ‘ആനന്ദം’ അവരെ മഹത്വവൽക്കരിച്ചു.ആയതിനാൽ അവരുടെ ‘ജീനിയസ്’ അതായത് വിഷയങ്ങളിൽ നിക്ഷിപ്തവും അവയെ തിരിച്ചറിയാനുമുള്ള വേദിയും ആയിരുന്നു അവരുടെ ജീവിത ശൈലി. ഇന്ന് മനു ഷ്യർ ആന്തരികമായ അറിവുകളെ താഴിട്ട് പൂട്ടി ബാഹ്യമായുള്ളവയെ കാണാപ്പാടമായി ഉൾക്കൊള്ളുകയുമാണ് ചെയ്യുന്നത്.ഇതിൻറെ ഫലമായി അറിവുകൾ ആഴമില്ലാത്തവയും നൈമിഷികവും ജീവിതത്തിൻറെ പ്രതിസന്ധിഘട്ടങ്ങ ളിൽ പ്രയോജനമില്ലാത്തവയുമായി മാറുന്നു. പരിസ്ഥിതി നശീകര മെന്നാൽ
പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്ത നങ്ങൾ അഥവാ ആരീതിയിലുള്ള ജീവിത രീതി നമുക്ക് വേണ്ട എന്നു സ്വയം തിരിച്ചറിവു ഉണ്ടാകത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. പർസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്നു പറയാനുള്ള ഇച്ഛാശക്തി നാം ആർജിക്കണം. മഹിതമായ ഈ സാംസ്കാരിക ബോധത്തിന് അനുസ്യൂതമായി നമുക്ക് ജീവിക്കാം....”പരിസ്ഥിതിയോട് ഇണങ്ങിക്കൊണ്ട്” ഇനിയും പരിസ്ഥിതിയോട് പിണങ്ങി യാൽ നമ്മുടെ ഭൂമി വാസയോഗ്യമല്ലാതാവും.
|