ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/കരുതൽ ആണ് പ്രതിരോധം.

12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss Kunhome (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ ആണ് പ്രതിരോധം | color= 4}} രാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ ആണ് പ്രതിരോധം

രാവിലെ എഴുന്നേറ്റ് ഫ്രഷായി പതിവുപോലെ ഫോണെടുത്ത് രാഹുലിനെ വിളിച്ചു. “ എടാ നീ എന്തെടുക്കുവാ" .വീട്ടിലിരുന്ന് ബോറടിക്കുകയാണെന്ന രാഹുലിന്റെ മറുപടി കേട്ടപ്പോൾ വിനോദ് ഉഷാറായി. “ എടാ നീ വാ. നമുക്ക് കൂടാം, രോഹിത്തിനെയും അനിലിനെയും സുജിത്തനെയും കൂടി വിളിച്ചോ.. ഞാനിവിടെയുണ്ടാകും." അവരെല്ലാവരും കൂടി വിനോദിന്റെ അടുത്തെത്തി. "രോഹിത്തേ നീ രണ്ടു ദിവസം എവിടെയായിരുന്നു?” രോഹിത്ത് : "ചെറിയച്ഛനും ഫാമിലിയും ചൈനയിൽ നിന്ന് വന്നതായിരുന്നു അവരുടെ കൂടെയായിരുന്നു. എന്തായാലും വാ നമുക്ക് കളിക്കാം”. കേരളത്തിൽ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച സമയമായിരുന്നു അത്. പിറ്റേ ദിവസം രോഹിത് എല്ലാവരെയും കളിക്കാൻ വിളിച്ചപ്പോൾ വിനോദ് രോഹിത്തിനെ വിളിച്ച് രോഗത്തിന്റെ കാര്യഗൗരവം പറഞ്ഞുകൊടുത്തു. അപ്പോൾ ആരും അതത്ര കാര്യമാക്കിയില്ല. ദിവസങ്ങൾക്ക് ശേഷം ചെറിയ പനിയും ചുമയുമൊക്കെ ഉണ്ടായിരുന്നു രോഹിത്തിന്. കൂട്ടുകാർ വിളിച്ചപ്പോൾ അതു കാര്യമാക്കാതെ കളിക്കാൻ പോയി. കളിക്കിടെ പനിയും ചുമയുമൊക്കെ കൂടി. അതുകണ്ട‍ സുജിത് തമാശക്ക് പറഞ്ഞു " അവനു കോറോണയാടാ" അതു കേട്ടപ്പോൾ അവിടെയുള്ളവരെല്ലാം പെട്ടെന്ന് മുങ്ങി. പിറ്റേ ദിവസം അവരെന്നും ഒരുമിക്കുന്ന കവലയിലേക്ക് രോഹിത്ത് വന്നു. വിനോദും രാഹുലും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. രോഹിത്തിനെ കണ്ടയുടനെ അവർ രണ്ടുപേരും അവനോടൊന്നും മിണ്ടാതെ ബൈക്കിൽ കയറി പോയി. അവർ അവിടന്ന് പോയപ്പോൾ അവൻ പാലത്തിനരികെ പോയി. അവിടെ സുജിത്തും അനിലും ഉണ്ടായിരുന്നു. അവൻ വരുന്നത് കണ്ടപ്പോൾ അവരും മുങ്ങി. അത് രോഹിത്തിനെ വല്ലാതെ സങ്കടപ്പെടുത്തി. എല്ലാവരും കൊറോണയാണെന്ന് പറഞ്ഞസ്ഥിതിക്ക് രോഹിത്ത് അത് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഡോക്ടർ എല്ലാവിവരവും ചോദിച്ചു മനസ്സിലാക്കി ശേഷം അവനെ നിരീക്ഷണത്തിലാക്കി. ഫലം വന്നപ്പോൾ പോസിറ്റീവായിരുന്നു. ഇതിൽ നിന്നും നമുക്ക് രണ്ടു കാര്യം മനസ്സിലാക്കാം. 1. രോഹിത്ത് കുറച്ചുകൂടി ബോധവാനായിരിക്കണമായിരുന്നു. ഇന്ന് സാമൂഹികമാധ്യമങ്ങളിലൂടെ നമുക്ക് രോഗത്തിന്റെ കാര്യഗൗരവം അറിയാം. അതിനു ശ്രമിക്കാതെ എല്ലാവരുമായും ഇടപഴകി രോഗം പടരാൻ അവസരമുണ്ടാക്കി. 2. ഏതവസ്ഥയിലും കൂട്ടുകാർ ഒറ്റപ്പെടുത്തില്ല എന്ന വിശ്വാസം തകർക്കപ്പെട്ടു.

ലോകമാകെ കൊറോണ വൈറസിനെതിരെ പോരാടുകയാണ്. നമുക്കും അതിൽ പങ്കു ചേരാം. നമുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും അതിൽ നിന്ന് കരകയറാൻ നമ്മൾ ഓരോരുത്തരും സർക്കാർ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതിപാലിച്ച് കൊണ്ട് നമുക്ക് മുന്നേറാം.

മിഹ്ജാസ്
9എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത