എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/അക്ഷരവൃക്ഷം/ധനികന്റെ അവസ്ഥ
അനഥയായ പെൺണകുട്ടിയാണ് ആമി.ഒരു ധനികന്റെ വീട്ടിലായിരുന്നു അവൾ ജോലിക്ക് നിന്നിരുന്നത്.ഒരിക്കൽ അവൾക്ക് ഒരു രോഗം പിടിപ്പെട്ടു. ജോലി ടെയ്യാൻ പറ്റാത്ത അവസ്ഥ. ആ ധനികൻ അവളെ വീട്ടിൽനിന്നു പുറത്താക്കി.നടന്നു നടന്ന് അവൾ ഒരു വിജനപ്രദേശത്തെത്തി.അവിടെയെങ്ങും ആൾതാമസമുണ്ടായിരുന്നില്ല.കടുത്ത ചൂടിൽ അവൾ വീണു.കണ്ണു തുറന്നപ്പോൾ അവൾ ഒരു മരച്ചുവട്ടിലാണു കിടന്നിരുന്നത്.അടുത്ത വയസ്സായ ഒരു മുത്തശ്ശിയും ഉണ്ട് .മുത്തശ്ശി അവൾക്ക് വിശേഷപ്പെട്ട ഒരു മരുന്നു കൊടുത്തു.അതോടെ അവളുടെ ആസുഖം മാറി.ആമി ആരോഗ്യവതിയായി.ആ മുത്തശ്ശി ആമി അനാഥയാണെന്ന് മനസ്സിലാക്കിയപ്പോൾ ഗ്രാമത്തിലേ ഒരു കുടിലിലേക്ക് അവളെ കൂട്ടികൊണ്ടുപോയി. അവിടെ എത്തിയതും എവിടുെന്നോ ഒരാട് ഓടി വന്നു.അത് സ്നേഹത്തോടെ ആമിയോട് ചേർന്നുനിന്നു.ആമി നീ ആടിനെയും നോക്കി കൊണ്ട് ഇവിടെ കഴിഞ്ഞു കൊള്ളു നിന്റെ കഷ്‍ടപ്പടെല്ലാം മാറും.ഇതും പറഞ്ഞ് മുത്തശ്ശി പോയി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അവൾ അമ്പരന്നുപോയി.അവൾക്കുകിട്ടിയ ആടിന്റെ അരികിൽ രണ്ട് ആട്ടിൻകുട്ടികൾ. പാൽ കുടിച്ച് വീർത്ത വയറുമായാണ് അവ നില്ക്കുന്നത്.ആമീ പാൽ കറന്ന് ആട്ടിൽകുട്ടികൾക്ക് കൊടുത്തു. അത് കുടിച്ചതും അവ രണ്ടു മുഴുത്ത ആടുകളായി മാറി. ആമി അവയെ ചന്തയിൽ കൊണ്ടുപോയി വിറ്റു.പിറ്റേ ദിവസം ആമിക്ക് രണ്ട് ആട്ടിൻകുട്ടികളെ കിട്ടി പാൽ കുടിച്ചതും അവ വലുതായി.അവയെയും വിറ്റു ദിവസങ്ങൾക്കുള്ളിൽ ആമിയുടെ കഷ്ടപ്പാട് മാറി. ആമിക്ക് മാന്ത്രികയാടിനെ കിട്ടിയത് അവൾക്ക് ജോലികൊടുത്ത ആ ധനികൻ എങ്ങനെയോ അറിഞ്ഞു.അന്ന് രാത്രിയിൽ ദുഷ്ടനായ അയാൾ ആമിയുടെ വീട്ടിൽ ചെന്ന് ആ ആടിനെ മോഷ്ടിച്ചു. പിറ്റേന്ന് ആയാൾക്ക് രണ്ട് ആട്ടിൻകുട്ടികളെ കിട്ടി.ചന്തയിൽ വിൽക്കാൻ കൊണ്ടുപോകാൻ അവയെ പിടിക്കാൻ ചെന്നപ്പോൾ അവ മുഴുത്ത ആടുകളായി മാറി അയാളെ ഇടിക്കാൻ തുടങ്ങി.അയാൾ ഓടി ആമിയുടെ വീട്ടി ചെന്നു.ആമി പറഞ്ഞു: നിങ്ങൾ ദുഷ്ടനായതു കൊണ്ടാണ് ആടുകൾ നിങ്ങളെ ഇടിക്കുന്നത്. നിങ്ങൾ നല്ലവനാകൂ അപ്പോൾ ആടുകൾ നിങ്ങളെ ഇടിക്കുന്നത് അവസാനിപ്പിക്കും.അപ്പോൾ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു ഞാനിനി നല്ലവനായി ജീവിച്ചോളാവേ. അപ്പോൾ ആടുകൾ ആമിയുടെ അടുത്തേക്ക് തിരിച്ചുപോയി.അന്നു മുതൽ ആ ധനികൻ തന്റെ സ്വത്തിൽനിന്നു പകുതി പാവങ്ങൾക്ക് ദനം ചെയ്യാൻ തുടങ്ങി.ആമി തന്റെ ആടുകളെ വളർത്തി സസുഖം ജീവിച്ചു.
ബ്രിജിറ്റ് മരിയ ജ്യോതിസ്
|
9 A സെന്റ് ജെറോംസ് എച്ച് എസ് എസ്, വെള്ളയാംകുുടി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |