സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പുതിയ പാഠങ്ങൾ
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
അപ്പുവും അവന്റെ കൂട്ടുകാരും കൂടെ ടീച്ചറും കുട്ടിയും കളിക്കുകയായിരുന്നു. അപ്പു ടീച്ചർ കൂട്ടുകാർ കുട്ടികളും. അപ്പു കുട്ടികളോട് :കുട്ടികളെ കൊറോണ നമ്മെ എന്തൊക്കെ പഠിപ്പിച്ചു. കുട്ടികൾ(കുറുമ്പൻ):ടീച്ചർ മദ്യപിക്കാതെയും ജീവിക്കമെന്നു കുറേ കൂടിയന്മാർക് മനസിലായി. അനു(ക്ലാസിലെ മിടുക്കി):ആർഭാടങ്ങളില്ലാതെ ലളിതമായി ജീവിക്കമെന്നും വിവാഹങ്ങൾ നടത്താമെന്നും പഠിപ്പിച്ചു. (തുടർന്നു ഓരോ കുട്ടികളായി പറയാൻ തുടങ്ങി) ടീച്ചർ വായുമലിനീകരനം ഇല്ലാതെയായി,പുഴയിലെയും കടലിലെയും വെള്ളം മാലിന്യമുക്തമായി,പിസ ബർഗ്ർ എന്നിവ ഇല്ലാതെ വീട്ടിലെ ആഹാരത്തിന് രുചിയുണ്ടെന്ന് മനസിലായി,പലരും വീട്ടിൽ കൃഷി ചെയ്ത് തുടങ്ങി,വീടും പരിസരവും എല്ലാം വൃത്തിയായി,വീട്ടിലെ എല്ലാവരും തമ്മിൽ കൂടുതൽ സംസാരിക്കാൻ പറ്റി. അപ്പു:ഇ കൊറോണ വന്നപ്പോ പഠിച്ച പാഠങ്ങൾ ഒരിക്കലും മറക്കരുത്
|