സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ലോകാരോഗ്യം - ലേഖനം

08:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ലോകാരോഗ്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകാരോഗ്യം

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് മനുഷ്യ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതാണ്. ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു രാജ്യത്തിന്റെ വലിയ സമ്പത്ത്. എന്നാൽ പല തരത്തിലുള്ള രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന ജനതയെയാണ് ഇന്ന് പല രാജ്യങ്ങളിലും നാം കാണുന്നത്. ഇതിനെല്ലാം പല തരത്തിലുള്ള കാരണങ്ങൾ കണ്ടെത്താൻ നമുക്ക് കഴിയും. പോക്ഷകാഹാരത്തിന്റെ കുറവാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ ആരോഗ്യ പ്രശ്നത്തിന് കാരണമെങ്കിൽ, അമിതാ ഹാരത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും ഭാഗമായി വന്നു ചേരുന്ന ജീവിതശൈലീ രോഗങ്ങളാണ് വൻകിട രാജ്യങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ഇതിനേക്കാെളൊക്കെ കൂടുതലാണ് മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന മലിനീകരണത്തിലൂടെയും, ശുചിത്വമില്ലായ്മയിലൂടെയും പകരുന്ന സാംക്രമിക രോഗങ്ങൾ.

വ്യക്തി ശുചിത്വവും അതിലൂടെ സാമൂഹിക ശുചിത്വവും പാലിക്കപ്പെട്ടാൽ ഏറെക്കുറെ സാംക്രമിക രോഗത്തിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയും. നാം കഴിക്കുന്ന ഭക്ഷണം',ശരീര ശുചിത്വം ,കായിക പരിശീലനം എന്നിവയിലൂടെ ശരിയായ ആരോഗ്യം നിലനിർത്താൻ നമുക്ക് സാധിക്കും. പഴയ കാല ജനത വ്യക്തി ശുചിത്വവും സമൂഹശുചിത്വത്തിന് ഏറെ പ്രാധാന്യ നൽകിയിരുന്നെന്ന് പാഠപുസ്തകത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും. എന്നാൽ വിദ്യാഭ്യസപരമായി ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഇന്നത്തെ ജനത വ്യക്തി ശുചിത്വത്തിൽ കാണിക്കുന്ന പ്രാധാന്യം പരിസര ശുചിത്വത്തിലും, 'പൊതു ശുചിത്വത്തിലും കാണിക്കുന്നില്ല എന്നത് നമ്മുടെ അറിവില്ലായ്മയെയാണ് കാണിക്കുന്നത്.മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നും മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതും നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇതിന്റെ പരിണിതഫലം തന്നെയാണ് ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ. മാലിന്യസംസ്കരണ ത്തിന്റെ രീതിയിലും പൊതു ശുചിത്വത്തിന്റെ കാര്യത്തിലും ഒരു നല്ല സംസ്കാരം തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്.

ഒരു വ്യക്തി അവർ ജീവിക്കുന്ന ചുറ്റുപാടും പരിസ്ഥിതിയും മാലിന്യ മുക്തമാക്കുന്ന അവസ്ഥയെയാണ് നാം ശുചിത്വം എന്ന് വിളിക്കുന്നത്. അതു കൊണ്ട് തന്നെ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും വ്യക്തിയുടെ ശുചിത്വത്തിന്റെ ഭാഗമാണ്. അതിനാൽ മാലിന്യ സംസ്കരണത്തിന് പ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള വഴി നാം കണ്ടെത്തണം.

ലോകജനതയെ ഒന്നടങ്കം ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ കോറോണ കാലത്ത് നാം കാര്യങ്ങൾ തിരിച്ചറിയണം. സാ ക്രമിക രോഗങ്ങൾ പകരാതിരിക്കാൻ പൊതു ഇടങ്ങളിൽ പാലിക്കേണ്ട ശുചിത്വത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. കോറോണ കാലത്ത് മാത്രമല്ല മാസ്ക് ധരിക്കേണ്ടതും, പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കേണ്ടതും, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കേണ്ടതെന്നും മാത്രമല്ല കൈയും മറ്റ് ശരീരഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാ കാലത്തും ഒരു ജീവിത ചര്യയായി മാറ്റേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ഇത്തരം വൈറസുകളിൽ നിന്ന് രോഗത്തിൽ നിന്നും നമുക്ക് എല്ലാ കാലത്തും മുക്തി നേടാൻ കഴിയൂ. ഇതു തന്നെയാണ് കോറോണയും നമ്മെ ഓർമ്മിപ്പിക്കുന്നത്. വ്യക്തി കളും പൊതു ഇടങ്ങളും ശുചിത്വ പൂർണ്ണമായാൽ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ അതിവേഗം സാധിക്കും

അഹൻ മിതാലി എസ്
6 സി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം