ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

10:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) (a)
പരിസ്ഥിതി

കേരള മണ്ണിൽ ഉമ്മ വെക്കുവാൻ
ലോകം കൊതിച്ച നാളുകൾ
സൂര്യനും ചന്ദ്രനും മാറി മറഞ്ഞ്
വരുന്നൊരു നേരത്ത്
സ്വർഗ്ഗമായിരുന്നു എൻ കേരളം
മലകളും കുന്നുകളും അരുവികളും ചേർന്നൊരു
നാടായിരുന്നു എൻ കേരളം
കാടിനേയും മേഘങ്ങളെയും പൂജിച്ച നാടിനെ
ലോകം ഇരുകരം നീട്ടി സ്വീകരിച്ചു
മണ്ണിനും വിണ്ണിനും
ഉണ്ടായിരുന്നൊരു
ഗന്ധമായിരുന്നു പ്രകൃതി
പൈതൃകവും ആചാരവും കൂടി
കേരള ഗ്രാമഭംഗി
കളിചിരികൾ മാറിയ കാലത്ത്
മാറ്റമായിടുന്നു കേരളം
മറയുന്നു പുഴകളും
മലകളും വനങ്ങളും
നവകേരളത്തിനായി മാറുന്നു
നവകേരളത്തിനായി
മുന്നേറുന്നു നാം
കാത്തു കൊൾക പൈതൃകത്തേയും പ്രകൃതിയേയും

ഗ്രേസ് ജയിംസ്
10 എ ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത