കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കീ കൊറോണക്കാലo

17:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvlpspanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം നമുക്കീ കൊറോണക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം നമുക്കീ കൊറോണക്കാലo


ലോകം ഇന്ന് കോവിഡ് - 19 എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിരിക്കുകയാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാനെന്ന പ്രദേശത്താണ് എന്നാൽ അത് നമ്മുടെ കൊച്ചു കേരളത്തിൽ എത്താൻ ദിവസങ്ങളെ വേണ്ടി വന്നള്ളു എങ്കിലും നമ്മുടെ ഭരണാധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിയമ പാലകരുടെയും സമയോചിതമായ ഇടപെടലുകൾ കൊണ്ട് ലോകത്തിലെ മറ്റു സ്ഥലങ്ങളിലേതുപോലെ ഇവിടെ പടർന്നു പിടിച്ചില്ല എന്നത് നമ്മുക്കറിയാവുന്ന കാര്യമാണ് .നോവൽ കൊറോണ വൈറസ് എന്ന സൂക്ഷമ ജീവിയെ തുരത്താൻ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന മുൻകരുതലുകൾ എടുത്തു നമുക്കും അവരോടൊപ്പം ചേർന്ന് കൊണ്ട് നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും കരകേറ്റാം. നമ്മൾ കേരളീയർ നിപാ, പ്രളയം തുടങ്ങി പല പ്രതിസന്ധി ഘട്ടങ്ങളും അതിജീവിച്ച് വിജയം കണ്ടവരാണ് ഈക്കാലവും നമ്മൾ അതിജീവിക്കും ... ആരോഗ്യകരമായ നാളേക്കായി...

 

അനന്ദുകൃഷ്ണ
3rd Std കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
Panoor ഉപജില്ല
Kannur
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം