സഫലമാമീയൊരു മാനുഷയാത്രയിൽ - നാം കരുതീടണം വ്യക്തി ശുദ്ധി ! വ്യക്തിയാണെന്നുകിൽ നാം ചെയ്യ്തു തീർക്കണം, കൃത്യമായുള്ളൊരു ദേഹശുദ്ധി !! ഓർത്തുകൊള്ളീടണം നാം നമ്മെയെപ്പോഴും നമ്മുടെ ആർഷ സംസ്കാരത്തെയും ! ജാതി മത ഭേദങ്ങളൊന്നുമേയില്ലാതെ പ്രാചീനമായൊരു സംസ്‌കൃതിയെ..... ഇന്നെന്തുകൊടുക്കുകിൽ നമുക്ക് - നേടിടാം രോഗമില്ലാത്തൊരു ഭൂജീവിതം പുനർജനിപ്പിക്കുക വൃത്തിയും ശുദ്ധിയും ഈ പാഴ്മരുഭൂവിലൊന്നു വീണ്ടും.....