സഫലമാമീയൊരു മാനുഷയാത്രയിൽ -
നാം കരുതീടണം വ്യക്തി ശുദ്ധി !
വ്യക്തിയാണെന്നുകിൽ നാം ചെയ്യ്തു തീർക്കണം,
കൃത്യമായുള്ളൊരു ദേഹശുദ്ധി !!
ഓർത്തുകൊള്ളീടണം നാം നമ്മെയെപ്പോഴും
നമ്മുടെ ആർഷ സംസ്കാരത്തെയും !
ജാതി മത ഭേദങ്ങളൊന്നുമേയില്ലാതെ
പ്രാചീനമായൊരു സംസ്‌കൃതിയെ.....
ഇന്നെന്തുകൊടുക്കുകിൽ നമുക്ക് -
നേടിടാം രോഗമില്ലാത്തൊരു ഭൂജീവിതം പുനർജനിപ്പിക്കുക വൃത്തിയും ശുദ്ധിയും
ഈ പാഴ്മരുഭൂവിലൊന്നു വീണ്ടും.....