സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ എന്റെ വായനാനുഭവം.

22:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ കാലത്തെ എന്റെ വായന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ കാലത്തെ എന്റെ വായനാനുഭവം.

ലോക്ക് സൗൺ സമയത്ത് ഞാൻ എന്റെ അമ്മയുടെ വീട്ടിലാണ് ഉണ്ടായിരുന്നത്. അമ്മയുടെ അച്ഛൻ ആണെങ്കിൽ ഞങ്ങളെ പുറത്ത് കളിക്കുവാൻ വിടില്ലായിരുന്നു. ആകെ ബോറടിച്ചിരിക്കുന്ന സമയത്താണ് ഞാൻ ചിറ്റയുടെ പഴയ പാഠപുസ്തകമായ പാത്തുമ്മയുടെ ആട് എന്ന കഥാപുസ്തകം കാണുന്നത്. എന്റെ അമ്മ നേരത്തെ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് ഞാനപ്പോൾ ഓർത്തു. മടുപ്പോടെ ആണെങ്കിലും ബോറടി മാറുവാനായി ഞാൻ ആ പുസ്തകം എടുത്ത് വായിച്ചു. രണ്ട് ദിവസം എടുത്തു ഞാൻ ആ പുസ്തകം വായിച്ചു തീർക്കുവാൻ. വളരെ രസകരമായ കഥയും കഥാപാത്രങ്ങളും ആണ് പാത്തുമ്മയുടെ ആടിൽ ഉള്ളത്. പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത കഥയിലെ ഒരു ഭാഗം തന്നെയാണ് പാത്തുമ്മയുടെ ആട്. കഥാകൃത്തിന്റെ സഹോദരിയായ പാത്തുമ്മയും അവരുടെ വികൃതിയായ ആടും ആണ് മുഖ്യ കഥാപാത്രങ്ങൾ. നർമ്മം കലർത്തിയാണ് അദ്ദേഹം കഥ നമ്മളോട് പറയുന്നത്. പാത്തുമ്മ അറിയാതെ തന്റെ മറ്റു ബന്ധുക്കൾ അടിന്റെ പാൽ മോഷ്ടിക്കുന്നതും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായി തന്നെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അദ്ദേഹം ഈ കഥയ്ക്ക് " പെണ്ണുങ്ങളുടെ ബുദ്ധി" എന്ന പേരും കൂടി നൽകിയിട്ടുണ്ട്. കഥയിൽ അദ്ദേഹം നട്ടുവളർത്തിയ ചാമ്പ മരത്തിലെ ചോര നിറമുള്ള ചാമ്പക്കകളെക്കുറിച്ച് വായിച്ചപ്പോൾ എനിക്കും ചാമ്പക്ക കഴിക്കുവാൻ കൊതിയായി. എല്ലാം കൊണ്ടും ആ പുസ്തകം എന്നെ വല്ലാതെ ആകർഷിച്ചു. ലോക്ക് ഡൗൺ കാലത്തെ 2 ദിവസത്തെ ബോറടി മാറ്റുവാൻ ആ പുസ്തകം എന്നെ സഹായിച്ചു.

ആദിൽ അസീസ്
6 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം