09:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kallamoolagmlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ദിവസം അമലും വിമലയും സ്കൂൾ വിട്ട് വന്നപ്പോൾ വീട്ടീലെത്തിയതും അമ്മയോട് പറഞ്ഞു "ടീച്ചർ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ലോകത്ത് ഒരു രോഗം ബാധിച്ചിട്ടുണ്ട്. കൊറോണയാണത്രേ അതിൻ്റെ പേര്. ഇനി നമ്മൾ പുറത്തിറങ്ങാൻ പാടില്ല. ഇനി ഞങ്ങൾക്ക് സ്കൂളില്ലത്രേ". എല്ലാവരും വീട്ടിലിരിക്കണമെന്നാണ് ടീച്ചർ പറഞ്ഞത്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ, അതും മാസ്ക് ധരിച്ച് മാത്രം. പോയി വന്നാൽ കൈ സോപ്പിട്ട് വൃത്തിയായി കഴുകണം. കൊറോണ നമ്മുടെ കേരളത്തിലും എത്തി എന്നൊക്കെ ടീച്ചർ പറഞ്ഞു. വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാൻ മറക്കരുതേ എന്നും ടീച്ചർ പറഞ്ഞിട്ടുണ്ട്. എന്തായാലും ടീച്ചർ പറഞ്ഞതെല്ലാം പാലിച്ച് നമ്മുക്ക് കൊറോണയെ പ്രതിരോധിക്കാം.