10:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയമ്മേ..... മാപ്പ് :.. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനെന്ന ഭാവത്താൽ ഇന്നീ ഭൂവിൽ
മായുന്നു മുത്തശ്ശിക്കഥകൾ കവിതകൾ
എങ്കിലും ചൊല്ലുന്നു ഞാനിതാ ......
നമ്മുടെ ഭൂമി തൻ അവസ്ഥ
ഇല്ലിന്നീ നെൽ കതിരുകൾ, അരുവികൾ
കാണാം അവിടെ പടുകൂറ്റൻ നിലകൾ
ഒഴുകുന്ന ജലമേ നിന്നോടൊപ്പം
ഒഴുകി വരുന്നു മാലിന്യ കൂമ്പാരങ്ങൾ
അന്തരീക്ഷം ആകെ മലിനം
ജലത്തിലും മാലിന്യം, നമ്മുടെ
മനസ്സിലും മാലിന്യം
ഞാനെന്ന ഭാവം മറക്കാനായ്
ഭൂമിയമ്മേ നീയൊരു ദൂതനേ
കൊണ്ടു വന്നില്ലേ
പ്രളയമായ്, മഹാമാരിയായ് അത്
പെയ്തിറങ്ങിയില്ലേ ഞങ്ങളിൽ
മക്കളാം ഞങ്ങൾക്കൊന്നേ പറയാനുള്ളൂ
മാപ്പ്... മാപ്പ്.... ഭൂമിയമ്മേ..... മാപ്പ് :..