"11" വർഷത്തിന് അപ്പുറംഞാൻ കാണും
ലോകമല്ല ഇന്നത്തെ ലോകം
മഹാമാരിതൻ കരങ്ങളിൽ
പിടയുന്നു ജനതതികൾ
ലോകമെമ്പാടും
ഭയന്നു വിറക്കുന്നു
ഈ മഹാമാരിയാം കൊറോണയെ
മഹാമാരി തൻ ഭീതിയിലിതാ
താഴിട്ട് പൂട്ടി, ഈ ലോക സാമ്രാജ്യം
ഈ ലോകമിങ്ങനെ മാറ്റി മറിച്ചൊരാ
വില്ലനാം കൊറോണയെ
താഴിട്ട് പൂട്ടിടും വൈകാതെ ഞങ്ങൾ.