ഒരു നാൾ ഭൂമിക്കണ്ണാടി നോക്കി തേടുന്നു അവൻ പച്ചപ്പിൻകണം ആരതു തട്ടിയെടുത്തു ? ആരതു ഇല്ലാതാക്കി ? കണ്ണീർ വാർക്കുന്നേരം അവനറിയുന്നു ആ കരങ്ങൾ മനുഷ്യരുടെ കരങ്ങൾ പിളർത്തും മുറിച്ചും ഒാരോ ഹരിതകണവും ഭൂമിയുടെ ഇരുകണ്ണുകളിൽ പുഴ പാഞ്ഞൊഴുകിയത് ഓർക്കുന്നില്ലേ ? ഭൂമിതൻ വേദനയും രോദനവും മറക്കാമോ ? ഇപ്പോൾ ഭൂമിയിതാ തിരിച്ചടിക്കുന്നു ഭൂമിതൻ പരിസ്ഥിതിയെ നോവിച്ച നമ്മെ ഭൂമിയിതാ തിരിച്ചടിയ്ക്കുന്നു.