പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/അക്ഷരവൃക്ഷം/ദുരന്തത്തിന്റെ നാൾവഴികൾ

20:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmanabhodayam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരന്തത്തിന്റെ നാൾവഴികൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരന്തത്തിന്റെ നാൾവഴികൾ

ദുരന്തത്തിന്റെ നാളുകളിലൂടെ നാം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു .ന്യൂമോണിയ എന്ന് പറഞ്ഞു ചൈനയിൽ ആദ്യം തുടക്കം കുറിച്ചമഹാമാരി .ഏതു വസ്തുക്കൾ എടുത്താലും "മെയ്ഡ് ഇൻ ചൈന "അവസാനം മഹാമാരി മൂലമുള്ള മരണവും ചൈനയിൽ നിന്നെത്തി .എങ്ങും രോഗം .പട്ടിണി ,ദാരിദ്ര്യം .

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇങ്ങനെ ഒരു അവസ്ഥ ആദ്യം .ഈ മഹാമാരിയുടെ മുൻപിൽ ലോകം തോറ്റു ,എല്ലായിടവും വിജനം .മരണനിരക്ക് കണ്ടു കണ്ണ് തള്ളുന്നു .ലോകത്തിൽ ഇത്രയധികം മനുഷ്യർ ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത് .വന്കിടരാജ്യങ്ങളടക്കം എല്ലായിടത്തും മനുഷ്യജീവിതം ഒന്നൊന്നായി അറ്റുവീഴുകയാണ് .

ഈ മഹാമാരിയെ തുരത്താൻ രക്ഷകരായി ആരോഗ്യപ്രവർത്തകരെത്തുന്നു .അവരോടൊപ്പം ഗവൺമെന്റും പോലീസും ,ഡോക്ടർമാരും,പൊതുപ്രവർത്തകരും ... .....അങ്ങനെ എല്ലാവരും ഒന്നിച്ചു നിന്ന് ഈ മഹാമാരിയുടെ ചങ്ങല പൊട്ടിക്കുന്നു .മാതൃരാജ്യത്തു വരാൻകഴിയാത്ത പ്രവാസികൾ .അങ്ങനെ കോവിഡും ചുരുങ്ങിയ കാലം കൊണ്ട് താരമായി മാറി .

അലീന അജി
9 A പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം