അവധിക്കാലം വന്നു കളികളുടെ ഉത്സവങ്ങൾ തുടങ്ങി..... മഴയിൽ കളിച്ചു രസിക്കാം ചെളിയിൽ വഞ്ചി ഉണ്ടാക്കീടാം.... കൂട്ടുകാരൊത്തു കൂടാം ഓടി ചാടി കളിക്കാൻ.... എന്തു രസം ദിവസവും അമ്മ വഴക്ക് പറയും എന്നാലും എനിക്ക് കളിച്ച് മതി ആവില്ല..... വീണും പൊട്ടിയും രക്തം വന്നും.. ഉച്ചത്തിൽ നിലവിളിച്ചാൽ അമ്മ എന്നെ ചേർത്തണയ്ക്കും അമ്മ അലക്കിയ തുണികൾക്കെല്ലാം ചെളിയാക്കിയതിന് തല്ല് കൊള്ളാം.... ഇതൊക്കെ ആണെന്റെ സ്വപ്നമെങ്കിലും.. പെട്ടെന്ന് വന്ന കൊറോണ മഹാമാരി... എന്റെ സ്വപ്നമാകെ തകർത്തുടച്ചു.... എത്രയും പെട്ടെന്ന് എന്റെ സ്വപ്നം പൂവണിയിച്ചീടണേ തമ്പുരാനേ..........